പരീക്ഷ ക്രമക്കേട്; പിഎസ്ഇ ചെയർമാൻ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല
തിരുവനന്തപുരം: പരീക്ഷ ക്രമക്കേടിൽ പിഎസ്ഇ ചെയർമാൻ എം.ആർ. ബൈജു ഇത്തവണയും ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ചിന് ഹാജരായില്ല. ഇത് സംബന്ധിച്ച് എസ്ഐടിക്ക് മറുപടി നൽകി.
ഉച്ചയ്ക്ക് 2.30 ന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാവാനായിരുന്നു നിർദേശം. എന്നാൽ ഹൈക്കോടതി ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്നാണ് എം.ആർ. ബൈജു അറിയിച്ചത്.
നേരത്തെ അന്വേഷണവുമായി സഹകരിക്കാൻ ഇയാൾ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്ന് ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയതോടെ ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം നോട്ടീസ് നൽകുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുന്നത്.