ചോദ‍്യം ചെയ്യലിന് ഹാജരാകണം; ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്‌സി സെക്രട്ടറിക്ക് നോട്ടീസ്

 
Kerala

ചോദ‍്യം ചെയ്യലിന് ഹാജരാകണം; ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടിൽ പിഎസ്‌സി സെക്രട്ടറിക്ക് നോട്ടീസ്

പിഎസ്‌സി സെക്രട്ടറിയായ സാജു ജോർജിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്

Aswin AM

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ‍്യപ്പെട്ട് പിഎസ്‌സി സെക്രട്ടറിക്ക് പ്രത‍്യേക അന്വേഷണസംഘം നോട്ടീസ് അയച്ചു. ശനിയാഴ്ച ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. പിഎസ്‌സി സെക്രട്ടറിയായ സാജു ജോർജിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

അതേസമയം, പരീക്ഷ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ച ചോദ‍്യം ചെയ്യും. വരും ദിവസങ്ങളിൽ കൂടുതൽ പിഎസ്‌സി അംഗങ്ങളെ ചോദ‍്യം ചെയ്തേക്കും. നിലവിൽ ഒളിവിൽ കഴിയുന്ന പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായുള്ള അന്വേഷണം തുടരുകയാണ്. തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നും ക്രമക്കേടിൽ പങ്കില്ലെന്നുമാണ് പിഎസ്‌സി അംഗങ്ങൾ മൊഴി നൽ‌കിയിരിക്കുന്നത്.