വി.ഡി. സതീശൻ

 
Kerala

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

നീതു ചന്ദ്രൻ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 2026 സെപ്റ്റംബർ മുതൽ നവംബർ വരെ കാലഘട്ടത്തിൽ കാലാവധി തീരുന്ന 18 അധ്യാപക തസ്തികകളിലെ ലിസ്റ്റുകളുടെ കാലാവധി ആറു മാസത്തേക്കാണ് നീട്ടുക.

മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധ്യാപക നിയമനം ആവശ്യപ്പെട്ട് സമരം നടത്തിയിരുന്ന ഉദ്യോഗാർഥികളുമായി നടത്തിയ ചർച്ചയിൽ ലിസ്റ്റിന്‍റെ കാലാവധി നീട്ടുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നു. അതിനു പിന്നാലെയാണ് വിഷയത്തിൽ മന്ത്രിസഭ തീരുമാനമെടുത്തത്.

2025 മേയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് വളരെ കുറച്ചു നിയമനം മാത്രമേ നടന്നിട്ടുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചാണ് സമരം നടത്തിയിരുന്നത്. അനുഭാവപൂർവം നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഉറപ്പു നൽകിയതിനു പിന്നാലെയാണ് സമരക്കാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയത്.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്

അങ്കമാലി റെയിൽവേ സ്റ്റേഷനെ ഒഴിവാക്കി മെട്രൊ മൂന്നാം ഘട്ടം; നായത്തോടും അരീക്കലും സ്റ്റോപ്പ്

നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി; 4,858 പേരെ ഇപ്പോഴും കാണാനില്ല