പുട്ട വിമലാദിത‍്യ
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫിസറായ പുട്ട വിമലാദിത‍്യയെ ഉത്തരമേഖല ഐജിയായി യുഡിഎഫ് സർക്കാർ നിയമിച്ചു. കഴിഞ്ഞ ദിവസം കെ. കാർത്തിക്കിനെ കണ്ണൂർ റേഞ്ച് ഡിഐജിയായും നിയമിച്ചിരുന്നു.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെയാണ് ഐപിഎസ് തലപ്പത്ത് അഴിച്ചു പണി. മോഹനചന്ദ്രൻ നായർ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പിയായും അരുൺ കെ. പവിത്രൻ കൊച്ചി ഡിസിപിയായും ജുവനപടി മഹേഷ് ദക്ഷിണമേഖലാ വിജിലൻസ് എസ്പിയായും ഷഹൻഷാ കെഎസ് തിരുവനന്തപുരം ഡിസിപിയായും ചുമതലയേൽക്കും.