കൊല്ലത്ത് കാന്‍റീൻ ജീവനക്കാരെ പറ്റിച്ച് പണം തട്ടി; പേടിഎം സ്റ്റിക്കറിന് മുകളിൽ മറ്റൊരു ക‍്യുആർ കോഡ്, അന്വേഷണം  representative image
Kerala

കൊല്ലത്ത് കാന്‍റീൻ ജീവനക്കാരെ പറ്റിച്ച് പണം തട്ടി; പേടിഎം സ്റ്റിക്കറിന് മുകളിൽ മറ്റൊരു ക‍്യുആർ കോഡ്, അന്വേഷണം

അഞ്ച് സ്ത്രീകൾ ചേർന്ന് നടത്തുന്ന കാന്‍റീനിലാണ് സംഭവം

Aswin AM

കൊല്ലം: ആശ്രാമത്ത് വ‍്യവസായ വകുപ്പിന്‍റെ കാന്‍റീനിൽ ജീവനക്കാരെ പറ്റിച്ച് പണം തട്ടിയതായി പരാതി. ഭക്ഷണം കഴിച്ചതിന് ശേഷം പണം അയക്കാനായി ഉപയോഗിച്ചിരുന്ന പേടിഎം സ്റ്റിക്കറിന് മുകളിൽ മറ്റൊരു ക‍്യുആർ കോഡ് ഉപയോഗിച്ചാണ് പണം തട്ടിയത്. അഞ്ച് സ്ത്രീകൾ ചേർന്ന് നടത്തുന്ന കാന്‍റീനിലാണ് സംഭവം. സ്ഥിരമായി ഇവിടെ നിന്ന് ഭക്ഷണം കഴിക്കുന്നയാളാണ് ക‍്യൂ ആർ കോഡിലെ മാറ്റം ശ്രദ്ധിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

സ്കാൻ ചെയ്യുമ്പോൾ സാധാരണ സജിനിയെന്ന പേരാണ് വന്നിരുന്നതെന്നും എന്നാൽ ചില ദിവസങ്ങളിൽ മറ്റൊരാളുടെ പേരാണ് വന്നുവെന്നും കാന്‍റീൻ ജീവനക്കാർ പറഞ്ഞു. തുടർന്ന് കൊല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അവിടെ നിന്ന് സൈബർ സെല്ലിലേക്ക് കൈമാറുകയും ചെയ്തു. നാലഞ്ചു സ്ത്രീകളുടെ വരുമാനം കഴിഞ്ഞു പോകുന്നത് ഇതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണെന്നും തട്ടിപ്പുകാരെ കണ്ടെത്തണമെന്നും ജീവനക്കാർ പറഞ്ഞു.