ആർ. സുഗതൻ

 
Kerala

ആർ. സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ജൂലൈ 13 ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണിവരെയാണ് ജാമ്യം നൽകിയിരിക്കുന്നത്

Namitha Mohanan

വാഴാട്ടുകോണം: വാഴാട്ടുകോണം കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം. നഗരസഭ‍യിൽ സത്യപ്രതിജ്ഞ ചെയ്യാനായാണ് ജാമ്യം അനുവദിച്ചത്.

ജൂലൈ 13 ന് വൈകിട്ട് 5 മണി മുതൽ ജൂലൈ 14 രാത്രി 9 മണിവരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. വധശ്രമം, പൊലീസിനെ ആക്രമിച്ചു എന്നീ കേസുകളിലാണ് ജാമ്യം.

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യം. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ‌ ഒരാളാണ് സുഗതൻ.

നിരന്തരം കുറ്റകൃത‍്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിൽ സുഗതനെതിരേ കാപ്പാ നിയമ പ്രകാരം തിരുവനന്തപുരം ജില്ലാ കലക്റ്റർ നടപടി സ്വീകരിച്ചിരുന്നു. ഇതോടെയാണ് കഴിഞ്ഞ ദിവസം വീട് വളഞ്ഞ് സുഗതനെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിനടുത്തുള്ള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരാളെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു സുഗതൻ.

ഓണം മഴ‍യിൽ കുതിരും; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, സൈറൺ മുഴങ്ങും

ജില്ലകളുടെ പുനഃസംഘടന ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് മുസ്‌ലിം ലീഗ്

പറന്തൂർ വിമാനത്താവള പദ്ധതിയെച്ചൊല്ലി പ്രക്ഷുബ്ധമായി തമിഴ്നാട് നിയമസഭ; വാക്ക് ഔട്ട് നടത്തി ഡിഎംകെ

ബിഎസ്‌സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു; പരീക്ഷ റദ്ദാക്കി റായ്പുർ സർവകലാശാല

ജുറെൽ തിളങ്ങി; ഇന്ത്യക്ക് മികച്ച സ്കോർ