വേണ്ടത്ര ബഹുമാനിച്ചില്ല; പ്ലസ് വൺ വിദ‍്യാർഥികളെ മർദിച്ച 7 പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേ കേസ്

 
file
Kerala

വേണ്ടത്ര ബഹുമാനിച്ചില്ല! പ്ലസ് വൺ വിദ‍്യാർഥികളെ മർദിച്ച 7 പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേ കേസ്

കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 7 പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്

Aswin AM

മലപ്പുറം: പ്ലസ് വൺ വിദ‍്യാർഥിയെയും സുഹൃത്തിനെയും സീനിയർ വിദ‍്യാർഥികൾ മർദിച്ച സംഭവത്തിൽ കേസെടുത്തു. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴ് പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പനച്ചി സ്വദേശിയായ വിദ‍്യാർഥിയുടെ രക്ഷിതാവിന്‍റെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ജനുവരി 15നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ഗ്രൗണ്ടിൽ വച്ചും, ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ‌ വച്ചും മർദിച്ചതായാണ് പരാതി.

തിരിച്ചറിയൽ കാർഡ് ഷർട്ടിന്‍റെ പോക്കറ്റിലിടാൻ പാടില്ല, മുതിർന്നവരെ ബഹുമാനിക്കണം എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മർദനം.

പരുക്കേറ്റ വിദ‍്യാർഥികൾ പിന്നീട് മഞ്ചേരി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അന്നു തന്നെ പൊലീസിൽ പരാതിയും നൽകിയിരുന്നു.

ആശുപത്രി വിട്ട് തിരിച്ച് സ്കൂളിലെത്തിയപ്പോൾ പ്ലസ് ടു വിദ‍്യാർഥികൾ ഇരുവരെയും വീണ്ടും മർദിച്ചതായാണ് രക്ഷിതാവ് പറയുന്നത്. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകുകയും ഏഴ് പ്ലസ് ടു വിദ‍്യാർഥികൾക്കെതിരേ കേസെടുക്കുകയും ചെയ്തു.

മുംബൈക്കാരോട് ജാവോ പറഞ്ഞ് ചെന്നൈ

554 വോട്ടിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും; കുന്നത്തുനാട്ടിൽ വിജയം ഉറപ്പെന്ന് ശ്രീനിജിൻ

പാണക്കാട് ശിഹാബ് തങ്ങളെ സമൂഹമാധ‍്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; മൂവാറ്റുപുഴ സ്വദേശിക്കെതിരേ കേസ്

മാവോയിസ്റ്റുകൾ സ്ഥാപിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ജവാന്മാർക്ക് വീരമൃത‍്യു

പശ്ചിമ ബംഗാളിൽ റീ പോളിങ്ങിനിടെ തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി