രാഹുൽ ഈശ്വർ

 
Kerala

"ഒരു പ്രത്യേക മമതയും ഇല്ല, പക്ഷേ പിണറായിയെയും മകളെയും വേട്ടയാടുന്നത് ശരിയല്ല"; രാഹുൽ ഈശ്വർ

"വീണ വിജയനെതിരെ ഉള്ള കേസ് രാഷ്ട്രീയ പ്രേരിതമാണ്, അത് അവരുടെ അച്ഛൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനുള്ള തന്ത്രമാണ്"

Namitha Mohanan

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ വേട്ടയാടുന്നത് ശരിയല്ലെന്ന് രാഹുൽ ഈശ്വർ. പിണറായി വിജയനോട് ഒരു പ്രത്യേക മമതയും ഇല്ല, പക്ഷെ അദ്ദേഹത്തെയും മകളെയും വേട്ടയാടുന്നത് ശരിയല്ല. അത് വെറും രാഷ്ട്രീയമാണെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

സഖാവ് പിണറായി വിജയനെ വേട്ടയാടുന്നത് ശരിയല്ല, അദ്ദേഹത്തിനും മകൾക്കും കുടുംബത്തിനും നേരെ നടക്കുന്നത് അനീതി.

എതിരാളികളോട് പോലും നീതി കാണിക്കുന്നതാണ് ധർമ്മം എന്നാണ് എല്ലാ ആത്മീയ പാതകളും നമ്മളെ പഠിപ്പിക്കുന്നത്.

ശ്രീ പിണറായി വിജയന്‍റെ പോലീസ് കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 4 - 5 തവണ അറസ്റ്റ് ചെയ്തു 30 - 40 ദിവസം ജയിലിൽ കിടന്ന വ്യക്തിയാണ് ഞാൻ. ശബരിമലക്ക് വേണ്ടി ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും, പുരുഷാവകാശങ്ങൾക്കു വേണ്ടി വ്യാജ പരാതികൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കേസിലും ഞാൻ എടുത്ത നിലപാടുകൾ ആണ് ജയിച്ചതെന്നുള്ളത് എന്നത് ദൈവത്തിന്‍റെ അനുഗ്രഹം. ശ്രീ പിണറായി വിജയനോട് ഒരു പ്രത്യേക മമതയും ഇല്ല, പക്ഷെ അദ്ദേഹത്തെയും മകളെയും വേട്ടയാടുന്നത് ശരിയല്ല. അത് വെറും രാഷ്ട്രീയമാണ്. ED യെ ദുരുപയോഗം ചെയുന്നത് ശരിയല്ല.

ശ്രീമതി വീണ വിജയനെതിരെ ഉള്ള കേസ് രാഷ്ട്രീയ പ്രേരിതമാണ്, അത് അവരുടെ അച്ഛൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കുടുക്കാനുള്ള തന്ത്രമാണ്. കേസ് പഠിച്ചാൽ അത് വ്യക്തമാണ്. Agreement, Invoice, Bank Payment അടക്കം ശ്രീമതി വീണ വിജയനുണ്ട്. മെറിറ്റിൽ കോടതി കേസ് വരുമ്പോ തീരുമാനിക്കട്ടെ.

മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയൻറെ നേതൃത്വത്തിൽ കള്ള കേസുകൾ എടുത്തിട്ടില്ലേ എന്ന് ചോദിക്കാം - പക്ഷെ അനീതിയുടെ മറുപടി അനീതി അല്ല, കള്ള കേസിന്‍റെ മറുപടി മറ്റൊരു കള്ള കേസ് അല്ല.

നിങ്ങൾ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ്, ബിജെപി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് ആരും ആകാം പക്ഷെ സത്യവും നീതിയുമാണ് ദൈവം. അത് കൊണ്ട് ശ്രീ പിണറായിക്കെതിരെ, ആർക്കുമെതിരെ അനീതി നടക്കാതിരിക്കട്ടെ.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും