രാഹുൽ ഈശ്വർ

 

file image

Kerala

നേമത്ത് രാഹുൽ ഈശ്വർ സ്ഥാനാർഥി? ചർച്ച നടത്തി കോൺഗ്രസ്

നേമത്തെ സ്ഥാനാർഥികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ ചർച്ചയിൽ രാഹുൽ ഈശ്വറിന്‍റെ പേരും ഉയർന്നതെന്നാണ് സൂചന

Namitha Mohanan

നേമം: നേമത്ത് രാഹുൽ ഈശ്വറിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങളുമായി കോൺഗ്രസ്. രാഹുലുമായി ഇത് സംബന്ധിച്ച ചർച്ചകൾ നടന്നതായാണ് വിവരം. നേമത്തെ സ്ഥാനാർഥികളെ സംബന്ധിച്ച് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ ചർച്ചയിൽ രാഹുൽ ഈശ്വറിന്‍റെ പേരും ഉയർന്നതെന്നാണ് സൂചന. എന്നാൽ രാഹുൽ‌ വിഷയത്തിൽ യാതൊരു നിലപാടും അറിയിച്ചിട്ടില്ലെന്നാണ് വിവരം.

ശബരിമല വിഷയം അടക്കം ചർച്ചയാക്കുന്നതിന്‍റെ ഭാഗമായാണ് രാഹുലിനെ കോൺഗ്രസ് നേതൃത്വം നേമത്തേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്തെ നേരത്തെ തന്നെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് നേമത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന് സംസ്ഥാന തലത്തോട് രാഹുൽ ഗാന്ധി നിർദേശിച്ചിരിക്കുന്നത്.

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ; കേരളത്തിന്‍റെ ബില്ലിന് അംഗീകാരമില്ല

സർക്കാർ ജോലി വേണോ, ഇപ്പോ ശരിയാക്കിത്തരാം; അബ്‌ദുൾ റൗഫിന്‍റെ വാക്കു കേട്ടവരെല്ലാം പെട്ടു, നഷ്ടമായത് 50,000 രൂപ വരെ

കർക്കിടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം

ഗ്രാമീണ സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ രാജ്യവ്യാപക പ്രചാരണം പ്രഖ്യാപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ

ടി.ജി. മോഹൻദാസിന്‍റെ അറസ്റ്റ് നിയമ വിരുദ്ധം: പൊലീസിന് വീഴ്ച പറ്റിയെന്ന് കോടതി