.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പാലക്കാട്: ഹോട്ടലിൽ നിന്നും ഇറങ്ങിയ താൻ കയറിയത് ഷാഫി പറമ്പിൽ എംപിയുടെ വാഹനത്തിലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ. തന്റെ വാഹനത്തിലാണ് സുഹൃത്ത് സഞ്ചരിച്ചത്. കുറച്ചു ദൂരം പോയ ശേഷം ആ വാഹനത്തിൽ നിന്നും തന്റെ വാഹനത്തിലേക്ക് കയറി. പ്രസ് ക്ലബിനു മുന്നിൽ നിന്നാണ് തന്റെ വാഹനത്തിൽ കയറിയത്.
അവിടത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാൽ ഇക്കാര്യം അറിയാം. കെആർ ടവറിനു മുന്നിൽ നിന്നും നീല പെട്ടിയും പേഴ്സണൽ ബാഗും തന്റെ കാറിൽ നിന്നിറക്കി താൻ കോഴിക്കോടേക്ക് പോകാൻ ഉപയോഗിച്ച വാഹനത്തിലേക്ക് മാറ്റിയിരുന്നുവെന്നും രാഹുൽ പറഞ്ഞു.
ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തന്റെ കാറിനു തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. പിന്നീട് മറ്റൊരു കാറിലാണ് താൻ കോഴിക്കോട്ടേക്ക് പോയത്. ഷോറൂമിൽ അന്വേഷിച്ചാൽ ഇക്കാര്യം അറിയാം. 60,000 രൂപ ആകുമെന്ന് പറഞ്ഞതിനാൽ തത്കാലത്തേക്കുള്ള പണി മാത്രം നടത്തി കാർ ഷോറൂമിൽ നിന്നും ഇറക്കുകയായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.