രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലിന് മർദനം; ആശുപത്രിയിൽ കയറി ആക്രമണം

മണിക്കൂറുകളോളം പ്രശ്നം നീണ്ടു നിന്നു.

MV Desk

അടൂർ: സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അടൂരിലുണ്ടായ സംഘർഷത്തിനിടെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേറ്റും. ശനിയാഴ്ച വൈകിട്ട് ഏഴംകുളത്ത് ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ പ്രകടനം നടത്തിയിരുന്നു. അതിനിടെ ഡിവൈഎഫ്ഐക്കാർ കെഎസ്യു പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്.

മണിക്കൂറുകളോളം പ്രശ്നം നീണ്ടു നിന്നു. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേറ്റത്. സിപിഎം ഏരിയാ സെക്രട്ടറി സഞ്ചരിച്ച കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തതായും പരാതിയുണ്ട്. അതിനു പിന്നാലെ അടൂർ ജനറൽ ആശുപത്രിയിലുണ്ടായിരുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ചതായും പരാതിയുണ്ട്.

വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവർ പ്രതികളാണ്.