ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ

 
file image
Kerala

ഓണത്തിന് 112 സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ

ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ ആറ് വരെയാണ് സ്പെഷ്യൽ ട്രെയ്നുകൾ സർവീസ് നടത്തുക

Sarath Nath MS

തിരുവനന്തപുരം: ഓണത്തിന് യാത്രാതിരക്ക് കുറയ്ക്കാൻ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയ്നുകൾ പ്രഖ്യാപിച്ച് റെയ്ൽവേ. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ ആറ് വരെ 112 സ്പെഷ്യൽ ട്രെയ്നുകളാണ് സർവീസ് നടത്തുക. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് സ്പെഷ്യൽ ട്രെയ്നുകൾ സർവീസ് നടത്തുകയെന്ന് റെയ്ൽവേ അറിയിച്ചു.

ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ദ്രഗാച്ചി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, മംഗളൂരു എന്നിവിടങ്ങളിലേക്ക് സർവീസ് ഉണ്ടാകും. ദക്ഷിണ റെയ്ൽവേ, ദക്ഷിണ പശ്ചിമ റെയ്ൽവേ, ദക്ഷിണ മധ്യ റെയ്ൽവേ, ദക്ഷിണ കിഴക്കൻ റെയ്ൽവേ എന്നിവ സംയുക്തമായാണ് സർവീസ് നടത്തുക.

മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഓണം സീസണിന് സ്പെഷ്യൽ ട്രെയ്നുകളുടെ എണ്ണം റെയ്ൽവേ ഇരട്ടിയാക്കിയിട്ടുണ്ട്. 2025ൽ 55 സ്പെഷ്യൽ ട്രെയ്നുകളാണ് ഉണ്ടായിരുന്നത്.

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്

മുഖ്യമന്ത്രിക്ക് ചാർട്ടേഡ് വിമാനം 'സൗജന്യം'

മംഗളൂരു റെയ്ൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് തന്നെ; തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര റെയ്ൽവേ മന്ത്രി