വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രം.

 
Representative image
Kerala

വരും ദിവസങ്ങളിൽ മഴ കുറയും

മഴ കുറയുമെങ്കിലും കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ‌ മഴ കുറയുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

അതേസമയം, കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നതിനാൽ കേരള-കർണാടക-ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും

''സതീശൻ സർക്കാർ പിണറായി സർക്കാരിന്‍റെ കാർബൺ കോപ്പി''; ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലെന്ന് കെ. സുരേന്ദ്രൻ

പഞ്ചസാര 'കയ്ക്കും'! ക്ഷാമം രൂക്ഷം; രണ്ടാഴ്ചയ്ക്കിടെ വില ഉയർന്നത് 40 ശതമാനം

ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ്ബാസ്കറ്റ് ലൈസൻസുകൾ റദ്ദാക്കി കർണാടക സർക്കാർ