.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇനി 'രാജ്ഭവൻ' അല്ല, 'ലോക്ഭവൻ'; ഗവർണറുടെ ഔഗ്യോഗിക വസതിയുടെ പേര് മാറ്റുന്നു
തിരുവനന്തപുരം: കേരളത്തിൽ ഇനി രാജ്ഭവൻ ഇല്ല. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍റെ പേര് മാറ്റും. ലോക്ഭവൻ എന്നാണ് പേര് നൽകുക. രാജ്യത്തെ എല്ലാ രാജ്ഭവനുകളുടെയും പേരു മാറ്റാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരുന്നു. ഇത് പ്രകാരമാണ് പേര് മാറ്റം.
ബ്രിട്ടിഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്നു വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരു മാറ്റുന്നത്. സ്വദേശമായ ഗോവയിൽ പോയ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച പേര് മാറ്റിക്കൊണ്ട് വിജ്ഞാപനമിറക്കും. ഇതോടെ ഔദ്യോഗിക വിലാസം ലോക്ഭവൻ, കേരള എന്നാകും. ബ്രിട്ടിഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്നു വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരു മാറ്റുന്നത്.
രാജ്ഭവനുകൾ ജനങ്ങളുമായി ചേർന്നുനിൽക്കണമെന്നും പേര് ലോക്ഭവൻ എന്നു മാറ്റണമെന്നുമുള്ള ആശയം കഴിഞ്ഞവർഷം ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ ആർലേക്കർ അവതരിപ്പിച്ചിരുന്നു. രാജ്ഭവന്റെ പേരുമാറ്റി അസം ഗവർണർ ലക്ഷ്മൺപ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ശനിയാഴ്ചയും വിജ്ഞാപനമിറക്കി. ഡൽഹിയിലടക്കമുള്ള ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്നിവാസിന്റെ പേര് ‘ലോക്നിവാസ്’ എന്നാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.