രാജീവ് ചന്ദ്രശേഖർ

 
Kerala

ക്രൈസ്തവർക്കെതിരായ ആക്രമണം; ബിജെപിക്ക് ഉത്തരവാദിത്തമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

വട്ടുള്ളവരാണ് ആക്രമണം നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ

Jisha P.O.

ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതികരിച്ച് ബിജെപി കേരള സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ. വട്ടുള്ള ചിലരാണ് ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ നടത്തുന്നത്.അതിന്‍റെ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ലെന്നും അതെല്ലാം ഞങ്ങളുടെ തലയിൽ കെട്ടിവെക്കുന്ന രാഷ്ട്രീയം കളിക്കുന്നത് കോൺഗ്രസും സിപിഎമ്മുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്ത് എല്ലാവർക്കും സ്വന്തം വിശ്വാസം കാത്തുസൂക്ഷിക്കാനും ആഘോഷിക്കാനും ഭരണഘടനാപരമായ അവകാശമുണ്ട്.

ആരെങ്കിലും ഭരണഘടനയ്ക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ അത് വിവാദമാക്കുകയല്ല. നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഞങ്ങളാണെങ്കിൽ നിയമനടപടി സ്വീകരിക്കുകയേ ചെയ്യൂ. അല്ലാതെ ടിവി കാമറയ്ക്ക് മുന്നിൽ പോയി വിവാദമാക്കാനല്ല ശ്രമിക്കുക. അതിനെ വിവാദമാക്കി ജനങ്ങൾക്കിടയിൽ വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയല്ല വേണ്ടതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു