രാജീവ് ചന്ദ്രശേഖർ, വി.ഡി. സതീശൻ

 
Kerala

'വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്‍റെ ചുമതല'; മുഖ‍്യമന്ത്രിക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രാജീവ് ചന്ദ്രശേഖർ

വയനാട് ദുരന്തത്തോടുള്ള മുഖ‍്യമന്ത്രിയുടെ സമീപനം ഈ സർക്കാരിന്‍റെ പരാജയത്തെയും ജനജീവിതത്തോടുള്ള കടുത്ത അവഗണനയെയുമാണ് തുറന്നു കാട്ടുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു

Aswin AM

വയനാട്: കള്ളാടി ദുരന്ത ഭൂമി സന്ദർശിച്ചതിനു പിന്നാലെ മുഖ‍്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രതികരണത്തിനെതിരേ രംഗത്തെത്തി ബിജെപി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

വയനാട് ദുരന്തത്തോടുള്ള മുഖ‍്യമന്ത്രിയുടെ സമീപനം ഈ സർക്കാരിന്‍റെ പരാജയത്തെയും ജനജീവിതത്തോടുള്ള കടുത്ത അവഗണനയെയുമാണ് തുറന്നു കാട്ടുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മുഖ‍്യമന്ത്രി പ്രതികരിക്കുന്നതിന്‍റെ വിഡിയോ അടക്കം പങ്കുവച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ വിമർശനം.

രാജീവ് ചന്ദ്രശേഖറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കേരളത്തിലെ ജനങ്ങൾ ഭരണാധികാരികളിൽ നിന്ന് അർഹിക്കുന്നത് സഹാനുഭൂതിയും ഉത്തരവാദിത്വബോധവും മികച്ച നേതൃത്വവുമാണ്; അല്ലാതെ അഹങ്കാരമല്ല!

വയനാട് ദുരന്തത്തോടുള്ള V D Satheesan ന്‍റെ നിരുത്തരവാദപരമായ സമീപനം ഈ സർക്കാരിന്‍റെ പരാജയത്തെയും ജനജീവിതത്തോടുള്ള കടുത്ത അവഗണനയെയുമാണ് തുറന്നു കാട്ടുന്നത്.

സർക്കാർ തീരുമാനങ്ങൾ അനുസരിക്കാത്ത ഒരു കരാറുകാരന് മുന്നിൽ തങ്ങൾ നിസ്സഹായരായിരുന്നു എന്ന് നടിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല.

വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്‍റെ ചുമതല. നിയമം കർശനമായി നടപ്പിലാക്കുന്നതും നിരപരാധികളായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതുമാണ് യഥാർത്ഥ ഭരണം

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ