രാജ്‌മോഹൻ ഉണ്ണിത്താൻ

 
Kerala

"നായരായതു കൊണ്ടാണ് കെപിസിസി പ്രസിഡന്‍റാക്കാത്തത് എന്നത് സത്യം", വിവാദമാക്കേണ്ടതില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

കെപിസിസി അധ്യക്ഷനാവാൻ താൻ പൂർണ യോഗ്യനാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ

Manju Soman

ന്യൂഡൽഹി: നായർ സമുദായത്തിൽ നിന്നുള്ള ആളായതുകൊണ്ടാണ് തന്നെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കാത്തത് എന്ന നിലപാടിൽ ഉറച്ച് കോൺഗ്രസിന്‍റെ മുതിർന്ന നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. താൻ പറഞ്ഞത് വസ്തുതയാണെന്നും മാറ്റിപ്പറയേണ്ട കാര്യമില്ലെന്നും രാജ്മോഹൻ വ്യക്തമാക്കി. സത്യം പറയുന്നതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാന സ്ഥാനങ്ങളിലുള്ളവരെല്ലാം നായർ സമുദായത്തിൽ നിന്നുള്ളവരായതിനാലാണ് തനിക്ക് കെപിസിസി സ്ഥാനം നൽകാത്തത് എന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ ദിവസം പറഞ്ഞത്. സമുദായം നോക്കി സ്ഥാനങ്ങൾ കൊടുത്തിട്ട് കോൺഗ്രസിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല. കെപിസിസി അധ്യക്ഷനാവാൻ താൻ പൂർണ യോഗ്യനാണെന്നും അദ്ദേഹം പറഞ്ഞു.