രമേശ് ചെന്നിത്തല

 
Kerala

രമേശ് ചെന്നിത്തല നോവലിസ്റ്റാവുന്നു; ആദ്യ നോവല്‍ 'നിയോഗം', തിങ്കളാഴ്ച പ്രകാശനം

തമ്പാനൂരിലെ ഹോട്ടല്‍ അപ്പോള ഡിമോറയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരൻ ടി. പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്

Namitha Mohanan

തിരുവനന്തപുരം: കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗവും, മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല രചിച്ച് മനോരമ ബുക്‌സ് പുറത്തിറക്കുന്ന നോവല്‍ ' നിയോഗം' തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രകാശനം ചെയ്യും. രാവിലെ പതിനൊന്നിന് തമ്പാനൂരിലെ ഹോട്ടല്‍ അപ്പോള ഡിമോറയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരൻ ടി. പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

പ്രശസ്ത സംവിധായകന്‍ ബ്ലസി പുസ്തകം സ്വീകരിക്കും. മനോരമ ബുക്‌സ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് തോമസ് ഡൊമനിക് സ്വാതമാശംസിക്കും. പ്രമുഖ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ നിരൂപകന്‍ ഡോ. പി.കെ രാജശേഖരന്‍ പുസ്തകം പരിചയപ്പെടുത്തും. രമേശ് ചെന്നിത്തല മറുപടി പ്രസംഗം നടത്തും. നിരവധി ഗ്രസ്ഥങ്ങളുടെ കര്‍ത്താവായ രമേശ് ചെന്നിത്തലയുടെ ആദ്യനോവലാണ് നിയോഗം

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം