Pinarayi Vijayan
ഫയൽ ചിത്രം
ഇടുക്കി: സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാടില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നിയമനടപടിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിങ്കളാഴ്ച എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ അപ്പീൽ പോകേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മാസപ്പടി കേസിൽ ഇഡി നല്‍കിയ കത്തില്‍ പിണറായിക്കും റിയാസിനുമെതിരേ അഴിമതിക്ക് കേസെടുക്കാൻ വെള്ളിയാഴ്ചയാണ് ഹൈക്കോടതി നിർണായക ഉത്തരവിട്ടത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്റ്റർക്ക് ഹൈക്കോതി നിർദേശം നൽകുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിന് സർക്കാർ രൂപീകരിച്ച എസ്ഐടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഇരുവർക്കുമെതിരേ അഴിമതി തടയല്‍ നിയമ പ്രകാരം എഫ്ഐആർ രജിസ്റ്റര്‍ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.