രമേശ് പിഷാരടി

 

File photo

Kerala

'അമ്മ' അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസ്; തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണെന്ന് രമേശ് പിഷാരടി

സംഘടനയിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് താൻ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ‍്യക്ഷനായതെന്നാണ് രമേഷ് പിഷാരടി പറയുന്നത്

Aswin AM

കൊച്ചി: താരസംഘടനയായ അമ്മയിലെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ‍്യത്തോടെയാണെന്ന് പാലക്കാട് എംഎൽഎയും നടനുമായ രമേശ് പിഷാരടി. തന്നെ അപകീർത്തിപ്പെടുത്തുകയായിരുന്നു ലക്ഷ‍്യമെന്നും രമേഷ് പിഷാരടി മുൻസിഫ് കോടതിയിൽ നൽകിയ സത‍്യവാങ്മൂലത്തിൽ പറഞ്ഞു.

സംഘടനയിലെ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനാണ് താൻ അഡ്ഹോക്ക് കമ്മിറ്റിയുടെ അധ‍്യക്ഷനായതെന്നും ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ‍്യമായതോടെ അടുത്ത ദിവസം തന്നെ താൻ പിന്മാറിയെന്നാണ് രമേശ് പിഷാരടി പറയുന്നത്.

തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നാണ് സത‍്യവാങ്മൂലത്തിലൂടെ രമേഷ് പിഷാരടി ആവശ‍്യപ്പെട്ടിരിക്കുന്നത്. അതേസമയം, ശ്വേത മേനോൻ അമ്മയിൽ നിന്നും രാജിവച്ചെങ്കിലും മിനിറ്റ്സ്ബുക്ക് അടക്കമുള്ള രേഖകൾ കൈമാറിയിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞു.

ഹവാല ഇടപാട് നടന്നു, വീണ മാത്രമല്ല റിയാസും മുഖ്യപങ്കാളി; തെളിവുകൾ നിരത്തി ഇഡി

മാത്യു കുഴൽനാടൻ എംഎൽഎയുടെ വീട്ടിൽ കവർച്ച; മോഷണം പോയത് 50,000 രൂപയുടെ ഇലക്ട്ട്രിക് വയറുകള്‍

ഉമർ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി; നാഷണൽ ലോ സ്കൂളിലെ പ്രദർശനം റദ്ദാക്കണമെന്ന് എബിവിപി

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്‍റെ ടയർ പെട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകർന്നു; യാത്രക്കാരിയുടെ കാലൊടിഞ്ഞു

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ