രത്തൻ ഖേൽക്കർ

 
Kerala

വിവാദങ്ങൾക്കിടെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു

മുഖ‍്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് അവധി ധിനത്തിൽ അദ്ദേഹം ചുമതലയേറ്റെടുത്തത്

Aswin AM

തിരുവനന്തപുരം: മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കർ ചുമതലയേറ്റു. മുഖ‍്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് അവധി ധിനത്തിൽ അദ്ദേഹം ചുമതലയേറ്റെടുത്തത്.

2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ‍്യോഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കലക്റ്ററായും കേരള മെഡിക്കൽ മിഷൻ ഡ‍യറക്റ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

മുഖ‍്യ തെരഞ്ഞെടുപ്പ് ഓഫിസറായിരുന്ന രത്തൻ ഖേൽക്കറുടെ നിയമനത്തിനെതിരേ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. രത്തൻ ഖേൽക്കറുടെ നിയമനം ബംഗാളിലേതിനു സമാനമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. സിപിഎം നേതാവ് പി. രാജീവ് അടക്കമുള്ളവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു.

'കാൻഡിൽ ലൈറ്റ് ഡിന്നർ' തുടരും; ഭാഗിക വൈദ്യുതി തടസമുണ്ടാകുമെന്ന് കെഎസ് ഇബി

തറക്കല്ലിട്ടിട്ട് 5 മാസം: ദുരന്തബാധിതർക്കുള്ള വീട് നിർമാണം തുടങ്ങി കോൺഗ്രസ്; ആദ്യഘട്ടത്തിൽ 18 വീടുകൾ!

"ഒന്നേകാൽ മണിക്കൂറാണ് വൈദ്യുതി തടസപ്പെട്ടത്"; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പിണറായി വിജയൻ

'അനങ്ങരുത്', ക്ലാസ് മോണിറ്ററെ നോക്കാൻ ഏൽപ്പിച്ച് ടീച്ചർ പോയി; തലപൊക്കിയതിന് നേഴ്സറി വിദ്യാർഥിയെ ക്രൂരമായി തല്ലിച്ചതച്ച് സഹപാഠി, വിഡിയോ

പാറ്റകളുടെ സമരത്തിന് പിന്തുണയുമായി കോൺഗ്രസ്; സമരവേദിയിൽ നേരിട്ടെത്തി പവൻ ഖേര