രത്തന്‍ കേല്‍ക്കർ

 
Kerala

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തന്‍ കേല്‍ക്കർ ഇനി മുഖ്യമന്ത്രിയുടെ സെക്രട്ടറി

മുൻപും സംസ്ഥാന സര്‍ക്കാരില്‍ വിവിധ പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്

Namitha Mohanan

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ യു. രത്തന്‍ കേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സെക്രട്ടറിയായി നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് നിലവിൽ രത്തന്‍ കേല്‍ക്കർ. നിയമന ഉത്തരവ് ശനിയാഴ്ച സർക്കാർ പുറത്തിറക്കും. മുൻപും സംസ്ഥാന സര്‍ക്കാരില്‍ വിവിധ പ്രധാന പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

റിട്ടയേര്‍ഡ് അഡീഷണല്‍ സെക്രട്ടറി ശ്രീകുമാര്‍ ടി. യെ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായും സീജി കടയ്ക്കല്‍ (സിജി ജി.എസ്.) പ്രസ് സെക്രട്ടറിയായും, റോയ് മാത്യൂ മീഡിയ സെക്രട്ടറിയായും നിയമിതരാവും.

തിലകന്‍ കെ.പി.കെ., മോഹനചന്ദ്രന്‍ എം.എസ്. എന്നിവരെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായും നിയമിച്ചു. പദ്മകുമാര്‍ എം, അബിമോന്‍ പി.എ., മനോജ്കുമാര്‍ പി.എന്‍., ജാഫര്‍ഖാന്‍ എസ്., ജയചന്ദ്രന്‍ എ., പ്രകാശ് ഒ.ടി. എന്നിവരെ അസിസ്റ്റന്‍റ് സെക്രട്ടറിമാരായും നിയമിച്ചു. ആകെ 20 പേഴ്‌സണല്‍ സ്റ്റാഫുമാരാണ് മുഖ്യമന്ത്രിക്കുള്ളത്.

പിണറായിക്കെതിരേ കേസെടുക്കണമെന്ന ഇഡി നിർദേശം; നിയമോപദേശം തേടി സർക്കാർ, ചർച്ചകൾ പുരോഗമിക്കുന്നു

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം