റേഷൻ അരി വേവിച്ചപ്പോൾ നീലനിറം; പരാതിയുമായി വീട്ടുകാർ

 
Kerala

റേഷൻ അരി വേവിച്ചപ്പോൾ നീലനിറം; പരാതിയുമായി വീട്ടുകാർ

ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാർ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

നീതു ചന്ദ്രൻ

തൃശൂർ: റേഷനരി വേവിച്ചപ്പോൾ നീല നിറമായതായി പരാതി. തൃശൂർ ജില്ലയിലെ മേലൂരിൽ പാലപ്പിള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വാങ്ങിയ റേഷനരി വേവിച്ച് ഊറ്റിയെടുത്ത് മണിക്കൂറുകൾക്കുള്ളിലാണ് നീലനിറം വ്യാപിച്ചതായി കണ്ടെത്തിയത്.

പഞ്ചായത്ത് മെംബറെയും കൊരട്ടി, മേലൂർ പഞ്ചായത്തിലെ ആരോഗ്യവിഭാഗം അധികൃതരെയും വിവരം അറിയിച്ചു. തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാർ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

നിറം മാറിയത് ശ്രദ്ധയിൽ പെട്ടതിനാൽ വീട്ടുകാർ ഈ ചോറ് കഴിച്ചിട്ടില്ല. ഒരാഴ്ച മുൻപും സമാനമായ സംഭവം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്.

ഭൂമി തട്ടിപ്പ് കേസ്; അഭിഷേക് ബാനർജിയുടെ പിഎ സുമിത് റോയി അറസ്റ്റിൽ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മുൻ എഐഎഡിഎംകെ എംഎൽഎമാരെ സ്ഥാനാർഥികളായി പ്രഖ്യാപിച്ച് ടിവികെ

വഖാർ യൂനിസിനെ അനുസ്മരിപ്പിക്കുന്ന ആക്ഷൻ, അരങ്ങേറ്റ മത്സരത്തിൽ ജോ റൂട്ടിനെ വീഴ്ത്തി; പാക്കിസ്ഥാന്‍റെ പുതിയ പേസ് സെൻസേഷൻ

ചൂടിന് ആശ്വാസമാവുമോ? വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

വീണയെ അന്വേഷണ ഏജൻസികളും മാധ്യമങ്ങളും വേട്ടയാടുന്നു: മുഹമ്മദ് റിയാസ്