വായനാശീലം ഒട്ടും കുറയുന്നില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

 
Kerala

വായനാശീലം ഒട്ടും കുറയുന്നില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Local Desk

കോട്ടയം: വർധിച്ചു വരുന്ന ഓൺലൈൻ ഉപയോഗത്തിനിടയിലും വായനാശീലവും ലൈബ്രറികളുടെ പ്രാധാന്യവും ഒട്ടും കുറയുന്നില്ലെന്ന് നിയസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ലണ്ടൻ ഇന്‍റർനാഷണൽ മലയാളി അസോസിയേഷന്‍റെ (ലിമ) ആഭിമുഖ്യത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സാഹിത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭ ലൈബ്രറി, യൂണിവേഴ്സിറ്റി ലൈബ്രറി തുടങ്ങി സംസ്ഥാനത്തുള്ള വലുതും ചെറുതുമായ ആയിരക്കണക്കിന് ലൈബ്രറികൾ ഇന്നും സാമൂഹികമായ മുന്നേറ്റത്തിന്‍റെ ചാലകശക്തികളാണ്. ഭാവനയുടെ ലോകത്തിലൂടെ സഞ്ചരിക്കുമ്പോഴും സമൂഹത്തിന്‍റെ നേർക്കാഴ്ചകളെ തീക്ഷ്ണമായി അവതരിപ്പിക്കുമ്പോഴാണ് എഴുത്തുകാരൻ ജനഹൃദയങ്ങളിൽ ഇടം പിടിക്കുന്നതെന്നും സ്പീക്കർ വ്യക്തമാക്കി.

ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരം സാബു ശങ്കറിന്‍റെ ഷെവലിയാർ ഹൗസിലെ കൊറോണ രാത്രി എന്ന നോവലിനും, കവിതാ വിഭാഗം പുരസ്കാരം സുധാകരൻ ചന്തവിളയുടെ ഏകാത്മകം എന്ന കവിതയ്ക്കും ലഭിച്ചു.

മിനി സുരേഷ്, ലാലി രംഗനാഥ്, റാണി വിനോദ, ജോൺസൺ ഇരിങ്ങോൾ, തങ്കച്ചൻ, മേരി അലക്സ്, കലാ മോഹൻദാസ് എന്നിവർ സംസാരിച്ചു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും