ഗണേഷ് കുമാർ | ആര്യ രാജേന്ദ്രൻ | യദു കൃഷ്ണൻ

 
Kerala

"യദുവിനെ പുറത്താക്കാൻ കാരണം ആര്യയുടെ പ്രശ്നമല്ല, അയാൾ ചെയ്തത് മറ്റൊരു വലിയ തെറ്റ്"; വെളിപ്പെടുത്തി ​ഗണേഷ് കുമാർ

"ആയിരത്തിലധികം പേരുടെ ജീവിനാണ് അയാൾ വെല്ലുവിളി ഉയർത്തിയത്"

Namitha Mohanan

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദു കൃഷ്ണനെ പുറത്താക്കാൻ കാരണം മുൻ മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആര്യയുമായുണ്ടായ പ്രശ്നം തന്നോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സംസാരിച്ചിട്ടില്ലെന്നും ​ഗണേഷ്കുമാർ പറഞ്ഞു.

യദു താത്ക്കാലിക ഡ്രൈവറായിരുന്നു. യദു തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായ ആറുമണിക്കൂർ ഇയർഫോൺ വച്ച് ഒരാളോട് ഫോണിൽ സംസാരിക്കുകയായിരുന്നു. ബസിലുള്ള 60 ഓളം പേരുടെയും റോഡിലെ ആയിരക്കണക്കിന് പേരുടെയും ജീവൻ അപകടത്തിലാവുന്ന നടപടിയാണിത്.

യദു ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്ന വിവരം സിറ്റി പൊലീസ് കമ്മീഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെഎസ്ആർടിസി സിഎംഡിക്ക് സമർപ്പിച്ചു. തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

ഒമാനിൽ നേരിയ ഭൂചലനം

'യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ'; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി താരതമ‍്യം ചെയ്ത് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു

മൂന്ന് മാസം ഗർഭിണിയായ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയിൽ

"ദേവന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാനില്ല"; എല്ലാവരും ടിവികെയിൽ ചേരണമെന്ന് നടി പ്രിയങ്ക