ഗുരുവായൂരിൽ റെക്കോർഡ് വിവാഹമാമാങ്കം

 
Kerala

ഗുരുവായൂരിൽ റെക്കോർഡ് വിവാഹമാമാങ്കം; ഞായാറാഴ്ച 437 വിവാഹങ്ങൾ

ഗുരുവായൂരിന്‍റെ ചരിത്രത്തിൽ ഒരു ദിവസം നടക്കുന്ന ഏറ്റവും ഉയർന്ന വിവാഹമാണിത്

Sarath Nath MS

തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഞായറാഴ്ച റെക്കോർഡ് വിവാഹങ്ങൾ. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 437 വിവാഹങ്ങളാണ് ക്ഷേത്രസന്നിധിയിൽ നടക്കുന്നത്. ഗുരുവായൂരിന്‍റെ ചരിത്രത്തിൽ ഒരു ദിവസം നടക്കുന്ന ഏറ്റവും ഉയർന്ന വിവാഹമാണിത്.

പുലർച്ചെ നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ ആറ് മണ്ഡപങ്ങളിലായാണ് പുരോഗമിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 137 വിവാഹങ്ങൾ പൂർത്തിയായി. ഓരോ മണിക്കൂറിലും 60ലേറെ വിവാഹങ്ങൾ നടത്താനാകുന്ന രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

വിവാഹത്തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹസംഘങ്ങൾക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തി. വധൂവരന്മാർക്കൊപ്പം മണ്ഡപത്തിന് സമീപം പ്രവേശിക്കുന്നവരുടെ എണ്ണവും നിയന്ത്രിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആംബുലൻസ് സൗകര്യവും ഡോക്ടർമാരുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.

ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ വിവാഹത്തിന് ഏറെ പ്രാധാന്യമുള്ള ദിവസമായതിനാലാണ് ഇത്തവണ ഇത്രയധികം ബുക്കിങ്ങുകൾ ഉണ്ടായത്. വിവാഹച്ചടങ്ങുകൾ സുഗമമായി പൂർത്തിയാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറ് വിവാഹമണ്ഡപങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

നേരത്തെ 2024 സെപ്റ്റംബർ എട്ടിനായിരുന്നു ഗുരുവായൂരിൽ ഒരു ദിവസം ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്നത്. അന്ന് 334 വിവാഹങ്ങൾ നടന്നിരുന്നു. ഇത്തവണത്തെ 437 വിവാഹങ്ങളോടെ ആ റെക്കോർഡാണ് മറികടന്നത്.

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വിവിധ ജില്ലകളിൽ യെലോ അലർട്ട്

ഒഡീശ തീരത്ത് മുങ്ങിയ ചരക്ക് കപ്പലിൽ 24 ജീവനക്കാർ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു; അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

''ഓണക്കാലത്ത് നിത‍്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു''; സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നുവെന്ന് പിണറായി വിജയൻ

മുത്തങ്ങ വധശ്രമക്കേസ്: ഗീതാനന്ദൻ ഉൾപ്പടെ 4 പേർ ജയിൽമോചിതരായി