കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി

 
Kerala

കെഎസ്ഇബിക്ക് ആശ്വാസം; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷന്‍റെ അനുമതി

സെപ്റ്റംബർ ഒഴിവാക്കി ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ വൈദ്യുതി വാങ്ങാം എന്നാണ് ഉത്തരവില്‍ പറയുന്നത്

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന് (കെഎസ്ഇബി) അനുമതി. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണ് അനുമതി നൽകിയത്.

സെപ്റ്റംബർ ഒഴികെ, ജൂലൈ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലാണ് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയത്. സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടയിലാണ് ബോർഡിന്‍റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുകൂല ഉത്തരവിറക്കിയത്.

തുടർച്ചയായ ആവശ്യപ്പെട്ടിട്ടും പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വാങ്ങിയ വൈദ്യുതിയുടെ കൃത്യമായ വിവരങ്ങൾ സമർപ്പിക്കുന്നതിൽ കെഎസ്ഇബി പരാജയപ്പെട്ടതായി ഉത്തരവിൽ കമ്മിഷൻ കടുത്ത വിമർശനം ഉന്നയിച്ചു. കൂടാതെ, നിലവിലെ അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ്ങിനെതിരെ വ്യാപക ജനരോഷം ഉയരുന്ന കാര്യവും കമ്മിഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ലോഡ്ഷെഡ്ഡിങ് ഏർപ്പെടുത്തുകയാണെങ്കിൽ കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ വിവരം അറിയിക്കണം.

മൺസൂൺ ശക്തിപ്പെടുന്ന മുറയ്ക്ക് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ബോർഡ് പരമാവധി ശ്രമിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി.കാലവർഷം വേണ്ടത്ര ശക്തിപ്രാപിക്കാത്തതാണ് നിലവിലെ ഗുരുതരമായ പ്രതിസന്ധിക്ക് പ്രധാന കാരണം.

ഇനി ഇന്ധനം വാങ്ങാൻ പരിധിയില്ല; ഉത്തരവ് പിൻവലിച്ച് കേന്ദ്രം

വണ്ടിപ്പെരിയാറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

രാമക്ഷേത്ര സംഭാവന തട്ടിപ്പ്: പ്രതികൾക്കു വേണ്ടി ഹാജരാവില്ലെന്ന് ബാർ അസോസിയേഷൻ, ചമ്പത് റായി അയോധ്യ വിടാൻ നിർദേശം

കശ്മീരി പണ്ഡിറ്റ് നഴ്സ് സരള ഭട്ടിന്‍റെ കൊലപാതകം: 35 വർഷത്തിനുശേഷം കുറ്റപത്രം സമർപ്പിച്ചു

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി ഷിഗെല്ല; കോഴിക്കോട്ട് നാലുപേർക്കും മലപ്പുറത്ത് രണ്ടുപേർക്കും രോഗബാധ