രൂക്ഷമായ വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷന്‍റെ അനുമതി

 
Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷന്‍റെ അനുമതി

വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചെങ്കിലും ഈ മാസത്തെ നിയന്ത്രണം ഒഴിവാകില്ല

Namitha Mohanan

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഒക്റ്റോബർ മുതൽ മേയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി.

കെഎസ്ഇബിയുടെ മുഴുവൻ കരാറുകൾക്കും റെഗുലേറ്ററി കമ്മിഷൻ അനുമതി നൽ‌കിയിട്ടില്ല. ഏപ്രിൽ, മേയ്‌ മാസങ്ങളിൽ പീക്ക് ടൈമിൽ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്.

വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചെങ്കിലും ഈ മാസത്തെ നിയന്ത്രണം ഒഴിവാകില്ല. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം പറയുന്നത്.

ശ്രദ്ധിക്കണം!! സംസ്ഥാനത്ത് താപനില 4 ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്

മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്‍റെ പിതാവ് അന്തരിച്ചു

"മരണം വരെ സുമംഗലിയായിരിക്കണം"; സ്വപ്ന സുരേഷിന് താലിചാർത്തി പി.എസ്. സരിത്ത്

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ