സ്വർണ വില താഴേക്ക്

 
Kerala

ആശ്വാസം; സ്വർണ വില താഴേക്ക്, പവന് 1,17,080 രൂപയായി

പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലെത്തി

Jisha P.O.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയായി. വെള്ളിയാഴ്ച 1,18,960 രൂപയായിരുന്നു പവന്‍റെ വില.

തുടർച്ചയായ മൂന്നാംദിനമാണ് വിലയിൽ ഇടിവ് ഉണ്ടാകുന്നത്. ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിൽ സ്വർണം.

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതാണ് വിലയിൽ ചാഞ്ചാട്ടം പ്രകടമാകുന്നത്. രൂപയ്ക്കെതിരേ ഡോളർ ശക്തിപ്പെട്ടതും സ്വർണത്തിന് തിരിച്ചടിയായി.