രമ്യ ഹരിദാസ് |പ്രിയങ്ക ഗാന്ധി

 
Kerala

ടൂറിസ്റ്റുകളായി എത്തിയവർക്ക് വയനാടിന്‍റെ വേദന അറിയില്ലെന്ന് രമ്യ ഹരിദാസ്; പ്രിയങ്ക നിങ്ങളുടെ ആളല്ലേ എന്ന് നെറ്റിസൺസ്

"ഈ ധൈര്യം സമ്മതിച്ചേ മതിയാവൂ, രാഹുലിനെയും പ്രിയങ്കയെയും വിമർശിക്കാനുള്ള ആ ചങ്കൂറ്റം"

Namitha Mohanan

കൽപ്പറ്റ: വയനാട് ടൗൺഷിപ്പ് ഉദ്ഘാടനത്തിനിടെ ടി. സിദ്ദിഖ് എംഎൽഎയ്ക്ക് കൂവൽ ഉണ്ടായതിനു പിന്നാലെ വിമർശനവുമായി രമ്യ ഹരിദാസ് രംഗത്ത്. മലവെള്ള പാച്ചിലിൽ ഒറ്റപ്പെട്ടു പോയ ജനതയെ ജീവൻ പണയം വെച്ചു ചേർത്തു പിടിച്ച ടി. സിദ്ധിക്ക് എംഎൽഎയെ മുണ്ടക്കൈ -ചൂരൽമലക്കാർക്കറിയാം. ടൂറിസ്റ്റുകളായി വയനാട്ടിൽ എത്തിയ രാഷ്ട്രീയ അടിമകൾക്ക് ആ നാട് അനുഭവിച്ച വേദന അറിയില്ല എന്നുമാണ് രമ്യ ഫെയ്സ് ബുക്കിൽ കുറിച്ചത്.

പിന്നാലെ കമന്‍റിലാകെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉയർന്നു. ഈ ധൈര്യം സമ്മതിച്ചേ മതിയാവൂ, രാഹുലിനെയും പ്രിയങ്കയെയും വിമർശിക്കാനുള്ള ആ ചങ്കൂറ്റം എന്ന് തുടങ്ങി 'രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിങ്ങളുടെ നേതാക്കൾ അല്ലേ. ഇങ്ങനെ അവരെ അവഹേളിക്കുന്നത് ശരിയല്ല.', "ഞാനും കൊൺഗ്രസ് അനുഭാവി ആണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എല്ലാം ദേശീയ നേതാക്കളാണ് അതിന്‍റെതായ തിരക്കുകളും അവർക്ക് ഉണ്ടാകും എന്നാൽ അതിനെ ടൂറിസ്റ്റുകൾ എന്നൊക്കെ അതിക്ഷേപിക്കാൻ നിങ്ങൾക്കേ കഴിയൂ... ജനം എല്ലാം കാണുന്നുണ്ട്..., 'പ്രിയങ്ക ഗാന്ധി നിങ്ങളുടെ ആളല്ലേ, ഇതൊക്കെ നേരിട്ട് പറഞ്ഞാൽ പോരേ' തുടങ്ങി നിരവധി കമന്‍റുകളെത്തി.

'മലയാളത്തിന്‍റെ സ്വാതി തിരുനാൾ'; കന്നഡ നടൻ അനന്ത് നാഗിന് ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം

മുഖ്യമന്ത്രിക്കെതിരേ രണ്ടാം വിവാഹ ആരോപണം: ആന്‍റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു, ഗൂഢാലോചന നടന്നെന്ന് എഫ്ഐആർ

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി