ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിസിഡിഎ; ഓഫിസ് മുറി പൂട്ടി, കളി പ്രതിസന്ധിയിൽ

 
Kerala

ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിസിഡിഎ; ഓഫിസ് മുറി പൂട്ടി, കളി പ്രതിസന്ധിയിൽ

ഞായറാഴ്ച മുംബൈ സിറ്റി എഫ് സിയുമായാണ് മത്സരം.

MV Desk

കൊച്ചി: വാടക നൽകാഞ്ഞതിന്‍റെ പേരിൽ കേരള ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിഡിസിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഞായറാഴ്ച നടക്കാനിരിക്കേയാണ് അപ്രതീക്ഷിത പ്രതിസന്ധി. മത്സരം ആസൂത്രണം ചെയ്യുന്നതിനായി എത്തിയ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിനിധികളെയും വാർത്താ സമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകരെയും പുറത്താക്കി ജിഡിഡിഎ ബ്ലാസ്റ്റേഴ്സിന്‍റെ ഓഫിസ് പൂട്ടി.

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ ( എഐഎഫ്എഫ്) അധികൃതരും ഈ സമയത്ത് ഓഫിസ് മുറിയിലുണ്ടായിരുന്നു. ഇവരെയും പുറത്താക്കി.

വാടകയായി ഈ സീസണിൽ ഒരു മത്സരത്തിൽ രണ്ടുലക്ഷം രൂപയാണ് ജിസിഡിഎ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഈ തുക 4.20 ലക്ഷമായി വർധിപ്പിച്ചു. ഇത്രയും തുക നൽകാനാകില്ലെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിരുന്നു. അതോടെയാണ് ജിഡിഡിഎ അധികൃ‌തർ ബ്ലാസ്റ്റേഴ്സിന് എതിരേ തിരിഞ്ഞത്. ഞായറാഴ്ച മുംബൈ സിറ്റി എഫ് സിയുമായാണ് മത്സരം.