ആന്‍റോ അഗസ്റ്റിൻ

 
Kerala

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

ഹൈക്കോടതിയാണ് ആന്‍റോ അഗസ്റ്റിന് ജാമ‍്യം അനുവദിച്ചത്

Aswin AM

കൊച്ചി: റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം. അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസിലാണ് ഹൈക്കോടതി ജാമ‍്യം അനുവദിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചിന്‍റേതാണ് നടപടി.

നിലവിൽ മാനന്തവാടി ജയിലിൽ ജുഡീഷ‍്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്‍റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിച്ചാലുടൻ ജയിലിൽ നിന്നും നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിക്കും. സെപംറ്റംബർ 22ന് തന്നെ ആന്‍റോ അഗസ്റ്റിൻ പുറത്തിറങ്ങേയക്കും.

കേസിൽ നേരത്തെ ആന്‍റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതിയിൽ ജാമ‍്യാപേക്ഷ നൽകിയെങ്കിലും തള്ളിയതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ‍്യം പിടിച്ചെടുത്ത വീട് തന്‍റെ ഉടമസ്ഥതയിലുള്ളതല്ലെന്നായിരുന്നു ആന്‍റോ അഗസ്റ്റിന്‍റെ പ്രധാന വാദം.

ഇതേത്തുടർന്ന് ആന്‍റോ അഗസ്റ്റിന്‍റെ വാദം പരിഗണിച്ച കോടതി വീടിന്‍റെ ഉടമസ്ഥാവകാശം വ‍്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് സർക്കാരിനോടും പ്രതിഭാഗത്തോടും നിർദേശിച്ചിരുന്നു. ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ആന്‍റോയുടെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ‍്യം കണ്ടെത്തിയത്. അർജന്‍റീന ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിൽ നടത്തിയ ഫുട്ബോൾ സ്പോൺസർ തട്ടിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.

അഭിമന‍്യു വധക്കേസ്; അടച്ചിട്ട കോടതി മുറിയിൽ വിചാരണ വേണമെന്ന പ്രതികളുടെ ഹർജി കോടതി തള്ളി

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ