ശ്രീധന്യ , ശ്രീറാം വെങ്കട്ടരാമൻ, രേണു രാജ്

 
Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

അഞ്ജു കെ.എസിനെ തിരുവനന്തപുരം കലക്റ്ററാക്കി. കാസര്‍കോട് ജില്ലാ കലക്റ്ററായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷിനെയും വി.ചെല്‍സാസിനിയെ വയനാട് കലക്റ്ററായും നിയമിച്ചിട്ടുണ്ട്.

Thiruvananthapuram Bureau

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:‌ ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയിൽ മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്, ശബരിമല എന്ന എക്സ്-കേഡർ തസ്തിക സൃഷ്ടിച്ചു. ദിലീപ് കെ. കൈന്നിക്കരയാണ് ശബരിമല എഡിഎം. മണ്ഡല-മകരവിളക്ക് സീസൺ 2026-27ന്‍റെ ഭാഗമായി സൃഷ്ടിച്ച എക്സ്-കേഡർ തസ്തികയിലേക്കാണ് നിയമനം.

ശബരിമല, പമ്പ, നിലയ്ക്കൽ മേഖലകളിലെ എല്ലാ സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം വഹിക്കും. ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്ന് മാറ്റി. വനംവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചിരിക്കുന്നത്. അര്‍ജുന്‍ പാണ്ഡ്യനാണ് പുതിയ കൃഷി വകുപ്പ് ഡയറക്ടര്‍. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡി സ്ഥാനത്ത് നിന്ന് ഡോ. രേണു രാജിനെയും മാറ്റിയിട്ടുണ്ട്. ഒപ്പം മൂന്ന് ജില്ലകളില്‍ പുതിയ കലക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ച സ്‌നേഹില്‍കുമാറിന് കെഎസ്ഐഡിസി എംഡിയുടെ അധിക ചുമതലയും നല്‍കി. സംസ്ഥാന ലോട്ടറി ഡയറക്‌റ്ററായി കെ.ഇമ്പശേഖറിനെ നിയമിച്ചു. അരുണ്‍ കെ. വിജയനാണ് പുതിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി സിഇഒയായി ജി.പ്രിയങ്കയെ നിയമിച്ചു. കില ഡയറക്ടറായി ശിഖ സുരേന്ദ്രനു നിയമനം നല്‍കി. ഡോ. കെ.ഹരികുമാറാണ് സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ പുതിയ ഡയറക്ടര്‍. പി ആന്‍ഡ് ആര്‍ഡി ഡയറക്ടറായി സബിന്‍ സമീദിനെ നിയമിച്ചു.

വി.ജയകൃഷ്ണനെ സ്മാര്‍ട്ട് സിറ്റി സിഇഒ ആയും വയോജനക്ഷേമ വകുപ്പിന്‍റെ ഡയറക്ടറായി അരുണ്‍ എസ്. നായരെയും നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്റ്ററായിരുന്ന അനുകുമാരിയെ ജി എസ്ടി സ്‌പെഷ്യല്‍ കമ്മീഷണറായി നിയമിച്ചപ്പോള്‍ പകരം അഞ്ജു കെ.എസിനെ പുതിയ തിരുവനന്തപുരം കലക്റ്ററാക്കി. ഒപ്പം കാസര്‍കോട് ജില്ലാ കലക്റ്ററായി ഭക്ഷ്യസുരക്ഷാ കമ്മീഷണറായിരുന്ന ശ്രീധന്യ സുരേഷിനെയും വി.ചെല്‍സാസിനിയെ വയനാട് കലക്റ്ററായും നിയമിച്ചിട്ടുണ്ട്. ശ്രീധന്യക്ക് പകരം, അനു എസ്. നായരെയാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. തിരൂര്‍ സബ് കലക്റ്ററായിരുന്ന ദിലീപ് കെ. കൈനിക്കരയെ ശബരിമല എഡിഎം ആയി നിയമിച്ചു.

കേരള വാട്ടർ അതോറിറ്റി ജോയിന്‍റ് മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് ബിനു ഫ്രാന്‍സിസിനെ മാറ്റി പകരം പട്ടിക വര്‍ഗ വികസന ഡയറക്ടറാക്കി. ഡി.ധര്‍മലശ്രീക്ക് ശുചിത്വമിഷന്‍ ഡയറക്റ്ററിന്‍റെ അധിക ചുമതല നല്‍കി. കെടിഡിസി എംഡിയായി സുമിത് കുമാര്‍ താക്കൂറിനും കായിക യുവജന വകുപ്പ് ഡയറക്ടറായി അഖില്‍ വി. മേനോനും ഫിഷറീസ് ഡയറക്ടറായി മിസാല്‍ സാഗര്‍ ഭരതിനും മൈനിംഗ് ആന്‍ഡ് ജിയോളജി ഡയറക്ടറായി ഡോ. മിഥുന്‍ പ്രേം രാജിനും നിയമനം നല്‍കിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായി സച്ചിൻ കുമാർ യാദവിനെ നിയമിച്ചു. സന്ദീപ് കുമാറിനെ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറിൽ നിന്ന് ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഡെപ്യൂട്ടി സിഇഒ, ജി.എ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എന്നീ അധിക ചുമതലകളും വഹിക്കും.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

"10 രൂപ നൽകിയാൽ പോലും വൈദ്യുതി കിട്ടാത്ത സ്ഥിതി"; സൗരോർജ ഉത്പാദനം വ്യാപമാക്കുമെന്ന് മന്ത്രി