മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക് 
Kerala

കൊല്ലത്ത് മുകേഷിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക്

കൊല്ലത്തെ മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം

Namitha Mohanan

കൊല്ലം: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന മുകേഷ് എംഎൽഎയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുന്നു. മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. നിരവധി പേര്‍ക്ക് പരുക്കേറ്റു.

എംഎല്‍എ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പ്രവര്‍ത്തകരുടെ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. പൊലീസുകാര്‍ക്കും പരുക്കുണ്ട്.

ഹരിയാന വോട്ടുകൊള്ള: രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; തീരുമാനം ടിവികെ ജനറൽ കൗൺസിലിൽ

അങ്കമാലി കറുകുറ്റിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്നു

പഞ്ചസാരയ്ക്ക് 5 രൂപ, അപ്പം പൊടിയും പുട്ടുപൊടിയും പാതി വിലയ്ക്ക്; ആകർഷകമായി ഓഫറുമായി സപ്ലൈകോ

ബ്രസീലിയൻ മോഡലിന്‍റെ ചിത്രം ഉപയോഗിച്ച് വ്യാജ വോട്ടുകൾ; 'ഹരിയാന ബോംബ്' പൊട്ടിച്ച് രാഹുൽ ഗാന്ധി