Geromic George IAS 
Kerala

റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച കലക്റ്ററേറ്റും കലക്റ്ററും തിരുവനന്തപുരത്ത്

വില്ലെജ് ഓഫിസർ മുതൽ ജില്ലാ കലക്റ്റർ വരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവെ - ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്

Namitha Mohanan

തിരുവനന്തപുരം: റവന്യൂ, സർവെ - ഭൂരേഖാ വകുപ്പുകളിലെ മികച്ച ജീവനക്കാർക്കുള്ള 2024ലെ റവന്യൂ അവാർഡുകൾ റവന്യൂ മന്ത്രി കെ. രാജൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ കലക്റ്റർ ജെറോമിക് ജോർജിനാണ് മികച്ച ജില്ലാ കലക്റ്റർക്കുള്ള പുരസ്‌കാരം. തിരുവനന്തപുരം കലക്റ്ററേറ്റിനെ മികച്ച കലക്റ്ററേറ്റായും തെരഞ്ഞെടുത്തു.

വില്ലെജ് ഓഫിസർ മുതൽ ജില്ലാ കലക്റ്റർ വരെയുള്ള ഉദ്യോഗസ്ഥർക്കും വിവിധ ഓഫിസുകൾക്കും സർവെ - ഭൂരേഖാ വകുപ്പിലെ വിവിധ തസ്തികയിലുള്ള ജീവനക്കാർക്കുമാണു പുരസ്‌കാരങ്ങൾ നൽകുന്നത്. ശനിയാഴ്ച 4നു കണ്ണൂർ കലക്റ്ററേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന റവന്യൂ ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

തലശേരി സബ് കലക്റ്റർ സന്ദീപ് കുമാറാണ് മികച്ച സബ് കലക്റ്റർ. മികച്ച ആർഡിഒയായി പാലക്കാട് ആർഡിഒ ഡി. അമൃതവല്ലിയും മികച്ച റവന്യൂ ഡിവിഷണൽ ഓഫിസായി പാലക്കാട് ആർഡിഒ ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു.

ഡെപ്യൂട്ടി കലക്റ്റർ വിഭാഗത്തിൽ ഡെപ്യൂട്ടി കലക്റ്റർ (ജനറൽ)- എസ്. സന്തോഷ് കുമാർ (ആലപ്പുഴ), എൽആർ- പി.എൻ. പുരുഷോത്തമൻ (കോഴിക്കോട്), ആർആർ- സച്ചിൻ കൃഷ്ണൻ (പാലക്കാട്), ഡിഎം- കെ. ഉഷ ബിന്ദുമോൾ (എറണാകുളം), എൽഎ- ജേക്കബ് സഞ്ജയ് ജോൺ (തിരുവനന്തപുരം), എൽഎ- എൻഎച്ച്- യു. ഷീജ ബീഗം (തിരുവനന്തപുരം) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

മികച്ച തഹസിൽദാർ (ജനറൽ) ആയി വി.കെ. ഷാജി (സുൽത്താൻ ബത്തേരി), ബെന്നി മാത്യു (കാഞ്ഞിരപ്പള്ളി), എം.കെ. മനോജ് കുമാർ (പയ്യന്നൂർ), ജെ.എൽ. അരുൺ (നെയ്യാറ്റിൻകര) എന്നിവരും മികച്ച താലൂക്ക് ഓഫിസായി തൃശൂർ താലൂക്ക് ഓഫിസും തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച തഹസിൽദാർ (എൽആർ) വിഭാഗത്തിൽ പി.യു. സിതാര (മാനന്തവാടി), കെ.എം. സിമീഷ് സാഹു (മുകുന്ദപുരം) എന്നിവരും തഹസിൽദാർ (എൽടി) വിഭാഗത്തിൽ ജയശ്രീ എസ്. വാര്യർ (സ്പെഷ്യൽ തഹസിൽദാർ- എൽആർ കോഴിക്കോട്), മുരളീധരൻ ആർ. (സ്പെഷ്യൽ തഹസിൽദാർ- എൽടി പാലക്കാട്) എന്നിവരും മികച്ച തഹസിൽദാർ (ആർആർ) വിഭാഗത്തിൽ എം.എസ്. മുഹമ്മദ് ഷാഫി (കണയന്നൂർ), മികച്ച തഹസിൽദാർ ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ കെ.എസ്. ഷിഹാനാസ് (എൽഎ ജനറൽ, തിരുവനന്തപുരം), എ. സ്‌കിസി (കിഫ്ബി കോഴിക്കോട്) എന്നിവരും മികച്ച സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് അസൈൻമെന്‍റ്) വിഭാഗത്തിൽ രാജേഷ് സി.എസ്. (സ്പെഷ്യൽ തഹസിൽദാർ ഓഫിസ് എൽഎ -1 തൃശൂർ), മികച്ച സ്പെഷ്യൽ തഹസിൽദാർ (എൽഎ എൻഎച്ച്) വിഭാഗത്തിൽ സി. വല്ലഭൻ (എൽഎ എൻഎച്ച് 966 ഗ്രീൻഫീൽഡ്, മഞ്ചേരി, മലപ്പുറം) എന്നിവരും അർഹരായി.

പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സ്തുത്യർഹവുമായ സേവനങ്ങൾ നൽകിയ ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത്, മികവിനുള്ള പുരസ്‌കാരങ്ങൾ നൽകുന്നത് വഴി പ്രവർത്തന മികവ് വർധിക്കാൻ മുഴുവൻ ജീവനക്കാർക്കുമുള്ള പ്രചോദനവും പ്രോത്സാഹനവുമാണ് പുരസ്‌കാരങ്ങൾ നൽകുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നു മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബ്ലാസ്റ്റേഴ്സിനെ നാണം കെടുത്തി ജിസിഡിഎ; ഓഫിസ് മുറി പൂട്ടി, കളി പ്രതിസന്ധിയിൽ

സംസ്ഥാനത്ത് അടുത്ത 3 മണിക്കൂർ ശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

മികച്ച കലക്റ്റർ അര്‍ജുന്‍ പാണ്ഡ്യന്‍, മികച്ച കലക്റ്ററേറ്റ് തിരുവനന്തപുരം; റവന്യൂ, സര്‍വെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

'ഓപ്പറേഷൻ മ്യാവൂ' പൂർത്തിയായില്ല; മെട്രൊ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നിർത്തി വച്ചു

ഉഷയുടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തു; അമ്പലപ്പുഴ പൊലീസിന് കൈമാറി