സായി വനിതാ ഹോസ്റ്റലിൽ വിദ്യാര്‍ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി

 

file image

Kerala

സായി വനിതാ ഹോസ്റ്റലിൽ വിദ്യാര്‍ഥിനികൾ മരിച്ച നിലയിൽ

16 ഉം 18 ഉം വയസുള്ള വിദ്യാർഥിനികളാണ് ജീവനൊടുക്കിയത്

Namitha Mohanan

കൊല്ലം: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ (സായി) വനിതാ ഹോസ്റ്റലിൽ 2 പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയായ സാന്ദ്ര (18) , തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. പത്തും പന്ത്രണ്ടും ക്ലാസിലെ കുട്ടികളാണിവർ.

വ്യാഴാഴ്ച പുലർച്ചെ 5 മണിയോടെയാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിവസേനയുള്ള പരിശീലന പരിപാടിയിൽ ഇരുവരും പങ്കെടുക്കാത്തതിനെ തുടർന്ന് മറ്റ് വിദ്യാർഥികൾ മുറിയിലേക്ക് അന്വേഷിച്ചെത്തുകയായിരുന്നു. കതക് അടഞ്ഞ നിലയിൽ കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്നാലെ സ്കൂൾ അധികൃതർ‌ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്

നടി അനന്യ രാജ് മരിച്ചുവെന്ന് കുടുംബം; സ്ഥിരീകരിച്ചത് ഒരു മാസത്തിനു ശേഷം

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

വെറും 16 രൂപയ്ക്ക് വസ്ത്രം; കടയിലേക്ക് ഇടിച്ചു കയറിയത് ആയിരക്കണക്കിന് പേർ

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു