.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ശശി തരൂർ, രാജീവ് ചന്ദ്രശേഖർ, ഫ്രാൻസിസ് ജോർജ്, തുഷാർ വെള്ളാപ്പള്ളി. 
Kerala

ഫ്രാൻസിസ് vs തുഷാർ, തരൂർ vs രാജീവ്: രണ്ടു മണ്ഡലങ്ങളിൽ കോടീശ്വര മത്സരം

കേരളത്തിലെ സ്ഥാനാർത്ഥികളിൽ അതിസമ്പന്നർ 6 പേർ. കോടീശ്വരന്മാർ ഏറ്റുമുട്ടുന്നത് കോട്ടയത്തും തിരുവനന്തപുരത്തും

MV Desk

കൊച്ചി: കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ 6 പേര്‍ 6 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള അതി സമ്പന്നര്‍. അവരില്‍ രണ്ടു പേര്‍ മാത്രമാണ് 10 കോടിയ്ക്കു മുകളില്‍ ആസ്തിയുള്ളവര്‍, രാജീവ് ചന്ദ്രശേഖറും (14.40 കോടി), തുഷാര്‍ വെള്ളാപ്പള്ളിയും (41.96 കോടി).

കോടീശ്വരന്മാര്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലങ്ങള്‍ തിരുവനന്തപുരവും കോട്ടയവുമാണ്. തരൂരും (യുഡിഎഫ്) രാജീവ് ചന്ദ്രശേഖറുമാണ് (എന്‍ഡിഎ) തലസ്ഥാന മണ്ഡലത്തിലെ എതിരാളികള്‍. കോട്ടയത്ത് കോടീശ്വരന്മാരായ തുഷാര്‍ വെള്ളാപ്പള്ളിയും (എന്‍ഡിഎ) ഫ്രാന്‍സിസ് ജോര്‍ജുമാണ്.

തിരുവനന്തപുരത്തെ ഇടതു മുന്നണി സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍റെ ആസ്തി 11 ലക്ഷം മാത്രമാണ്. എംപി പെന്‍ഷനാണ് അദ്ദേഹത്തിന്‍റെ വരുമാനം. കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍റെ ആസ്തി 1.84 കോടിയാണ്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും മുന്‍ ബാങ്ക് മാനേജരുമായിരുന്ന അദ്ദേഹത്തിന്‍റെ വാര്‍ഷിക വരുമാനം 15.59 ലക്ഷം രൂപയും ഭാര്യയുടെ വരുമാനം 6.18 ലക്ഷവുമാണ്.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇവരുടെ ആസ്തികള്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ഉള്ളത്.

മലയാളിയല്ലെങ്കിലും വയനാട്ടില്‍ മല്‍സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് 9.24 കോടിയുടെ ആസ്തിയുണ്ട്. സുരേഷ് ഗോപിയുടെ ആസ്തി 8.59 കോടിയാണ്. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ആസ്തി 6.88 കോടി രൂപയാണ്. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും 1.44 കോടി രൂപയുടെ ആസ്തി വേറെയുമുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിന് പിന്നിലാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂരിന്‍റെ ആസ്തി; 6.75 കോടിയാണ് തരൂരിന്‍റെ ആസ്തി.

രാഹുല്‍ ഗാന്ധിക്ക് ഇതിനു പുറമെ 16.36 കോടിയുടെ നിക്ഷേപമുണ്ട്. സുരേഷ് ഗോപിയുടെ നിക്ഷേപം 1 കോടി രൂപയുടേതാണ്. ഭാര്യയ്ക്ക് 1.18 കോടിയും നിക്ഷേപമുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിന് 61.48 ലക്ഷം രൂപയാണ് നിക്ഷേപമുള്ളത്. ഭാര്യയുടെ പേരില്‍ 14.41 ലക്ഷവും നിക്ഷേപമുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നിക്ഷേപം 4.15 കോടി രൂപയാണ്. ഭാര്യയ്ക്ക് 2.09 കോടിയും നിക്ഷേപമുണ്ട്.

ശശി തരൂരിന്‍റെ നിക്ഷേപം 49.31 കോടിയാണ്. എതിര്‍ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറുടെ ബാങ്ക് നിക്ഷേപം 20.92ലക്ഷം രൂപയും മറ്റ് നിക്ഷേപങ്ങള്‍ 118.96 കോടിയുടേതുമാണ്. ഭാര്യയ്ക്ക് 8 കോടിയുടെ നിക്ഷേപമുണ്ട്.

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ

കോൺഗ്രസിന് തിരിച്ചടി; സർക്കാരിന്‍റെ പത്രപരസ്യത്തിനെതിരായ ഹർജി കോടതി തള്ളി

'വർഗ വഞ്ചകന് മാപ്പില്ല'; ജി. സുധാകരനെതിരേ പോസ്റ്ററുകൾ

'ബാബർ ഇല്ലാത്ത പാക്കിസ്ഥാൻ ടീം 20 ഓവർ പോലും ഏകദിനത്തിൽ പിടിച്ചു നിൽക്കില്ല'; പിന്തുണയുമായി ആരാധകർ

സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവുമുൾപ്പെടെയുള്ള ദിവസങ്ങളിലെ സ്കൂൾ അവധികൾ റദ്ദാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്