ആർഎൽവി രാമകൃഷ്ണന്‍ file image
Kerala

ആർഎൽവി രാമകൃഷ്ണന് കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്‍റ് പ്രൊഫസറായി നിയമനം; ഒപ്പം ചരിത്രനേട്ടവും! | Video

കലാമണ്ഡലത്തിലെ ആദ്യ നൃത്തദ്ധ്യപകന്‍ എന്ന പദവിയാണ് ഇതിലൂടെ ആർ.എൽ. വി രാമകൃഷ്‌ണൻ സ്വന്തമാക്കിയത്.

Ardra Gopakumar

തൃശ്ശൂർ: അന്തരിച്ച പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ. വി രാമകൃഷ്‌ണൻ കേരള കലാമണ്ഡലത്തിൽ ഭരതനാട്യം അസിസ്റ്റന്‍റ് പ്രൊഫസറായി ചുമതലയേറ്റു. ചരിത്രത്തിലാദ്യമായാണ് ഈ വിഭാഗത്തിൽ നൃത്ത അധ്യാപകനായി ഒരു പുരുഷൻ ജോലിയിൽ പ്രവേശിക്കുന്നത്.

വ്യാഴാഴ്ച രാവിലെ കലാമണ്ഡലത്തിലെത്തിയാണ് ജോലിയിൽ പ്രവേശിച്ചത്. കലാമണ്ഡലത്തിലെ ആദ്യ നൃത്തദ്ധ്യപകന്‍ എന്ന പദവിയാണ് ഇതിലൂടെ ആർ.എൽ. വി രാമകൃഷ്‌ണൻ സ്വന്തമാക്കിയത്. സൗഭാഗ്യമായി കണക്കാക്കുന്നുവെന്നും ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ മുന്നോട്ടുള്ള ചവിട്ടുപടിയായിട്ടാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനിടെ കലാമണ്ഡലം സത്യഭാമ രാമകൃഷ്ണനെതിരെ നടത്തിയ വംശീയ അധിക്ഷേപത്തിനു പിന്നാലെ നൃത്തം അവതരിപ്പിക്കാൻ കലാമണ്ഡലം തന്നെ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരുന്നു.

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ

വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതിയിളവ്; സർക്കാർ പിന്നോട്ടില്ല, ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോതമംഗലത്ത് മയക്കുവെടിച്ച് പിടികൂടി കാട്ടിലേക്ക് വിട്ട ആന മൂന്നാം ദിനം ചരിഞ്ഞു