മുഖ്യമന്ത്രി വി.ഡി. സതീശൻ എൽമ എവീറോയ്ക്കൊപ്പം

 
Kerala

റൊണാൾഡോയുടെ സഹോദരി എത്തി; CR 7 ന് സ്നേഹ സന്ദേശം കൈമാറി മുഖ്യമന്ത്രി|Video

എൽമയുമായി സംസാരിക്കുന്ന വിഡിയോ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

തിരുവനന്തപുരം: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ എവീറോയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളം സന്ദർശിക്കുന്നതിനിടെയാണ് എൽമ മുഖ്യമന്ത്രിയെ കാണാനെത്തിയത്. എൽമയുമായി സംസാരിക്കുന്ന വിഡിയോ മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

സംഭാഷണത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് കേരളീയർക്കുള്ള ആരാധനയെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പങ്കു വച്ചുവെന്നും ഇക്കാര്യം ക്രിസ്റ്റ്യാനോടോ പറയുമെന്ന് എൽമ ഉറപ്പു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം ഒരു ഫോട്ടോ വേണമെന്ന് എൽമ ആവശ്യപ്പെടുന്നതും മുഖ്യമന്ത്രി സന്തോഷത്തോടെ ആ ക്ഷണം സ്വീകരിക്കുന്നതും വിഡിയോയിലുണ്ട്.

സുശാന്ത് സിങ്ങിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

ജർമ്മനിയിൽ റെയ്‌ൽവേ സ്റ്റേഷനിൽ സ്ഫോടനം; രണ്ട് പേർക്ക് പരുക്ക്

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടും; സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി

പട്ടായയിൽ അടിച്ചുപൊളിക്കാൻ യുഎസ് സൈനികരെത്തി; തായ്‌ലാൻഡിൽ നങ്കൂരമിട്ട് യുഎസ്എസ് എബ്രഹാം ലിങ്കൺ

ഓണം തൂക്കി കുടുംബശ്രീ!!! 44.89 കോടിയുടെ വിറ്റുവരവ്