സുപ്രീം കോടതി

 

സുപ്രീംകോടതി - file image

Kerala

ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധക്കേസ്; ഒന്നാം പ്രതിക്ക് ജാമ‍്യം നൽകി സുപ്രീം കോടതി

ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവർ അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി

Aswin AM

ന‍്യൂഡൽഹി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്ദുൽ സലാമിന് സുപ്രീം കോടതി ജാമ‍്യം നൽകി. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് പി.ബി. വരാലെ എന്നിവർ അടങ്ങുന്ന ബെഞ്ചിന്‍റേതാണ് നടപടി.

പ്രതി നാലു വർഷവും പത്ത് മാസവുമായി ജയിലിലാണെന്നും കേസിലെ പ്രധാനപ്പെട്ട 8 സാക്ഷികളുടെ വിസ്താരം കഴിഞ്ഞെന്നും ഇതിൽ മൂന്ന് പേർ ദൃക്സാക്ഷികളാണെന്നുമാണ് പ്രതിക്ക് വേണ്ടി അഭിഭാഷകൻ ആർ. ബസന്ത് വാദിച്ചത്.

സഞ്ജിത്ത്

എന്നാൽ പ്രതിക്ക് ജാമ‍്യം അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ അൽജോ കെ. ജോസഫ് എതിർത്തു. പക്ഷേ എതിർപ്പ് കണക്കിലെടുക്കാതെ സുപ്രീം കോടതി ജാമ‍്യം അനുവദിക്കുകയായിരുന്നു.

2021 നവംബർ 15നാണ് കിണാശ്ശേരി മമ്പ്രത്തു വച്ച് കാറിലെത്തിയ സംഘം ഭാര‍്യയ്ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിനെ വെട്ടിക്കൊന്നത്. 22 പേരായിരുന്നു കേസിലെ പ്രതികൾ.

ജ്ഞാനേഷ് കുമാറിന്‍റെ പൊതുപരിപാടികൾ മാറ്റിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ; വിവാദവുമായി ബന്ധമില്ലെന്ന് വിശദീകരണം

പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല; ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി അന്തിമ വിജ്ഞാപനം വേണമെന്ന് കേരളം

മദ്യ പരിശോധനയിൽ പരാജയപ്പെട്ടു; സൂറിച്ച്-ഡൽഹി വിമാനത്തിലെ എയർ ഇന്ത്യ പൈലറ്റിന് സസ്പെൻഷൻ

പ്രധാനമന്ത്രിക്കൊപ്പമുള്ള അശ്ലീല ഡീപ്‌ഫേക്ക് ചിത്രങ്ങൾ പ്രചരിപ്പിച്ചു; സിജെപി നേതാക്കൾക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും

വഴി മുടക്കി അയൽവാസിയുടെ മതിൽ; പൊളിച്ചു മാറ്റി എംഎൽഎ ഉമ തോമസ്