സുമേഷ്

 
Kerala

എരുമേലിയില്‍ നിന്ന് കാണാതായ റബര്‍ വ്യാപാരിയെ മധുരയിൽ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്റ്ററെ കാണുന്നതിനായി തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സുമേഷ് എരുമേലിയില്‍ നിന്നും പുറപ്പെട്ടത്

Namitha Mohanan

കോട്ടയം: എരുമേലിയില്‍ നിന്നും കാണാതായ റബര്‍ വ്യാപാരി സുമേഷിനെ തമിഴ്‌നാട്ടിലെ മധുരയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി കനകപ്പലം സ്വദേശി കുന്നത്ത് വീട്ടില്‍ സുമേഷ് ലാലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം15 നാണ് സുമേഷിനെ കാണാതായത്.

കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്റ്ററെ കാണുന്നതിനായി തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സുമേഷ് എരുമേലിയില്‍ നിന്നും പുറപ്പെട്ടത്. പിന്നീട് കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്ത് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരുന്നത്. ഉച്ചക്ക് ഒരുമണിയോടെ സുമേഷിൻ്റെ ഫോണ്‍ സ്വിച്ച് ഓഫായി.

ഈ സമയത്ത് കോട്ടയം ആയിരുന്നു ഫോൺ ലൊക്കേഷന്‍. തുടര്‍ന്ന് സംഭവത്തിൽ കേസെടുത്ത എരുമേലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മധുരയിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർ നടപടികൾക്ക് ശേഷം പൊലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

റിലയൻസ് - റോൾസ് റോയ്സും ചേർന്ന് ഇന്ത്യക്കു വേണ്ടി ഫൈറ്റർ വിമാനം നിർമിക്കും

ജയിൽ മെനുവിൽ നിന്ന് മട്ടൻ കട്ടാകും

മെസിയുടെ പേരിൽ തട്ടിപ്പ്: ത്രിതല അന്വേഷണത്തിന് സർക്കാർ

അര്‍ജുന്‍ ആയങ്കിയെ കുട്ടമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു

മെസി വിവാദം: അബ്ദുറഹ്മാന്‍റേത് സത്യപ്രതിജ്ഞാലംഘനം