ശബരിമല

 

file image

Kerala

ശബരിമലയിൽ ക്രമക്കേട്; അന്വേഷണം വിവിധതലങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇഡി

ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കും അന്വേഷണം നീളുകയാണ്

Jisha P.O.

കൊച്ചി: ശബരിമലയിലെ വിവിധ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ്. നേരത്തെ പുറത്തുവന്ന സ്വർണക്കൊള്ളയ്ക്ക് പുറമെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്കും അന്വേഷണം നീളുകയാണ്. ഈ ഇടപാടിൽ ഏകദേശം 36 ലക്ഷത്തിന്‍റെ രൂപയുടെ ക്രമക്കേട് നടത്തായാണ് വിജിലൻസ് കണ്ടെത്തൽ.

മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ ഈ കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. പണം അപഹരിക്കൽ, അഴിമതി നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇഡി നിലവിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.

ശബരിമല വഴിപാടുകളിലും ചടങ്ങിലും വൻതോതിൽ പണാപഹരണം നടത്തായാണ് വിവരം.2018ലെ നിലക്കലിലെ അന്നദാനവുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജെ. ജയപ്രകാശിന്‍റെ സ്വത്തുകൾ ഇഡി കഴിഞ്ഞദിവസം കണ്ടുക്കെട്ടിയിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ശ്രീകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് പോറ്റിയുമായി ബന്ധമില്ലെന്ന മൊഴിയാണ് ഇയാൾ നൽകിയത്. ശബരിമലയിലെ വിവിധ തലങ്ങളിൽ പലവിധ കൊള്ള നടന്നിട്ടുണ്ടെന്നും ഇവയിൽ വിപുലമായ അന്വേഷണമാണ് ഇഡി ലക്ഷ്യമിടുന്നത്.

ഓപ്പറേഷൻ സിന്ദൂറിനിടെ ജീവൻ നഷ്ടമായ സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ

"മകൻ വിഗ് ധരിച്ചിരുന്നു, അതായിരിക്കുമോ കൊല്ലാൻ കാരണം"; കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് കേതന്‍റെ പിതാവ്

വടക്കൻ കേരളത്തിൽ ശക്തമായ മഴ വരുന്നു; 5 ജില്ലകളിൽ യെലോ അലർട്ട്, ജനങ്ങൾക്ക് ജാഗ്രത നിർദേശം

അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജി വച്ചു, 8 പേർ അറസ്റ്റിൽ

20 നായ്ക്കളുടെ കാവലിൽ കഞ്ചാവ് കേസിലെ പ്രതി; ബിസ്കറ്റ് നൽകി പറ്റിച്ച് അറസ്റ്റ്