ഉണ്ണികൃഷ്ണൻ പോറ്റി

 
Kerala

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

തിരുവനന്തപുരം സ്പെഷ‍്യൽ സബ് ജയിലിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റി

Aswin AM

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്പെഷ‍്യൽ സബ് ജയിലിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ മാറ്റി.

കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര‍്യത്തിലായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ‍്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയത്. അപസ്മാര ബാധിതനായതിനാൽ ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും വൈദ‍്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉള്ളതായി പ്രോസിക‍്യൂഷൻ ബോധിപ്പിക്കുകയായിരുന്നു.

അതേസമയം, ശബരിമലയിലെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തേക്കും. ഇതു സംബന്ധിച്ച് പ്രത‍്യേക അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു പരിഭ്രാന്തി, ആശ്വാസം

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

റിപ്പോർട്ടർ ചാനലിനെതിരേ നിയമ നടപടിയുമായി ബിജെപിയും

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ പിടിയിൽ