ശബരിമല സ്വർണക്കൊള്ള

 
Kerala

ശബരിമല സ്വർണക്കൊള്ള: പ്രത‍്യേക അന്വേഷണ സംഘം സന്നിധാനത്ത്, സ്വർണപ്പാളികളുടെ സാംപിളുകൾ ശേഖരിച്ചു തുടങ്ങി

പരിശോധന മൂന്നു ദിവസം നീണ്ടു നിൽക്കുമെന്നാണ് വിവരം

Aswin AM

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി. പരിശോധനകൾക്കായാണ് എസ്ഐടി സംഘം സന്നിധാനത്ത് എത്തി ചേർന്നിരിക്കുന്നത്. ‌

സ്വർണപ്പാളികളുടെ സാംപിളുകൾ ശേഖരിച്ചു വരുകയാണ്. പരിശോധന മൂന്നു ദിവസം നീണ്ടു നിൽക്കുമെന്നാണ് വിവരം. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ‍്യോഗസ്ഥരും അന്വേഷണ സംഘത്തോടൊപ്പമുണ്ട്.

ശ്രീകോവിലിന് പുറത്തുള്ള സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്‍റെ വ‍്യാപ്തി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പരിശോധനകൾക്കായി ഹൈക്കോടതിയിൽ നിന്നും അനുമതി ലഭിച്ചത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം