ശബരിമല സ്വർണക്കൊള്ള

 

file

Kerala

ശബരിമല സ്വർണക്കൊള്ള; ജാമ‍്യം തേടി കോടതിയെ സമീപിച്ച് പി.എസ്. പ്രശാന്തും എ. അജികുമാറും

കൊല്ലം വിജിലൻസ് കോടതിയിലാണ് ഇരുവരും ജാമ‍്യാപേക്ഷ നൽകിയത്

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ജാമ‍്യം അനുവദിക്കണമെന്ന് ആവശ‍്യപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തും ബോർഡ് അംഗമായിരുന്ന എ. അജികുമാറും കോടതിയെ സമീപിച്ചു. കൊല്ലം വിജിലൻസ് കോടതിയിലാണ് ഇരുവരും ജാമ‍്യാപേക്ഷ നൽകിയത്.

ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നതിന് അന്വേഷണ സംഘത്തിന്‍റെ കൈവശം തെളിവുകളില്ലെന്നാണ് ഇവർ പറ‍യുന്നത്. തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ‍്യമെന്നും ജാമ‍്യാപേക്ഷയിൽ പറയുന്നു.

ജാമ‍്യാപേക്ഷയെ വിജിലൻസ് ശക്തമായി എതിർത്തേക്കും. പ്രതികൾ കേസിൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ‍്യതയുണ്ടെന്നാണ് പ്രോസിക‍്യൂഷൻ വാദം.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം