മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

 
Kerala

മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു

മീനമാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും

Namitha Mohanan

ശബരിമല: മീനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചു ​​​മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നടതുറന്ന് ദീപം തെളിയിച്ചു. ശേഷം 18ാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഞായറാഴ്ച രാവിലെ 5 മണിക്കാ​​​ണ് ദർശനത്തിനായി നട തുറക്കുക.

മീനമാസം ഒന്നു മുതൽ കളഭാഭിഷേകവും പടിപൂജയും ഉണ്ടായിരിക്കും. മീനമാസ പൂജകൾ പൂർത്തിയാക്കി 19ന് ​​​​രാത്രി 10ന് നട അടയ്ക്കും. ശബരിമല ഉത്സവത്തിനായി 22ന് ​​​​വൈകിട്ട് അഞ്ചി​​​​ന് നട തുറക്കും. 23ന് ​​​​ശബരിമല ഉത്സവത്തി​​​ന് കൊടിയേറും. 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിനാ​​​​ണ്​ ഭഗവാ​​ന് പമ്പയിൽ ആറാട്ട്. അന്നേദിവസം രാവിലെ 9ന് സന്നിധാനത്തു നിന്നും ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും.

ആറാട്ടിനു ശേഷം ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം രാത്രി പത്തി​​ന് നട അടയ്ക്കും. ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ വെ​​​​ർ​​ച്വൽ ക്യു വെബ്സൈറ്റ് www.sabarimalaonline.org വഴി ദർശനത്തിനായുള്ള സ്‌​​ലോട്ട് ഉറപ്പുവരുത്തണം. സന്നിധാനത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് www.onlinetdb.com എന്ന വെബ്സൈറ്റിലൂടെ മുറികൾ ബുക്ക് ചെ​​​യ്യാം.

ഡച്ച് പടയുടെ ഗോൾമഴ; സ്വീഡൻ തകർന്നു

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നു; എം.വി. ഗോവിന്ദൻ

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച

പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്സ്വാൾ തിളങ്ങി; അഫ്ഗാനെ വൈറ്റ്‌വാഷ് ചെയ്ത് ഇന്ത്യ