സജി ചെറിയാൻ, ജി. സുധാകരൻ

 
Kerala

''ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചന, പാർട്ടിയുടെ ചങ്കിൽ കുത്തി'': സജി ചെറിയാൻ

കെ. സുധാകരന്‍റെ രാഷ്ട്രീയ ധാർമിക ജി. സുധാകരനില്ലെന്നും സജി ചെറിയാൻ പറഞ്ഞു

Aswin AM

ആലപ്പുഴ: 63 വർഷത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ‍്യാപിച്ച ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.

സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തിയെന്നും കെ. സുധാകരന്‍റെ രാഷ്ട്രീയ ധാർമിക ജി. സുധാകരനില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ചങ്കിൽ കുത്തിയവരെ കൂട്ടുപിടിച്ച് വിജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

ചേർത്തലയിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം, കോൺഗ്രസിനെതിരേയും സജി ചെറിയാൻ വിമർശനം ഉന്നയിച്ചു. കോൺഗ്രസ് പിരിച്ചുവിടേണ്ട സമയമായെന്നും പാർട്ടിയിൽ കഷ്ടപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് വിലയില്ലെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ 'ക‍്യാ ബോൽതീ പബ്ലിക് ക‍്യാംപെയിൻ'; പുതിയ നീക്കവുമായി സിജെപി

ഓണത്തിന് വ്യാജമദ്യം നിർമിക്കാൻ എത്തിച്ച 1,350 ലിറ്റർ സ്പിരിറ്റ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ നിര്‍ദേശമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു; രണ്ട് പേർ മരിച്ചു, 25 പേർക്ക് പരുക്ക്