സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

 
Kerala

സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധർ; എതിർ‌പ്പുമായി സമസ്തയിലെ ഒരു വിഭാഗം

സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ മുഖ‍്യമന്ത്രി വി.ഡി. സതീശന്‍റെ നിലപാടുകൾക്കെതിരേ രൂക്ഷ വിമർശനമാണുണ്ടായത്

Aswin AM

കോഴിക്കോട്: സ്ത്രീകളെ വേദിയിലോ പൊതുഇടങ്ങളിലോ അന‍്യപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരേ രംഗത്തെത്തിയ മുഖ‍്യമന്ത്രിയെ സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇപ്പോഴിതാ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിനു പിന്നിൽ ലീഗ് വിരുദ്ധ വിഭാഗമാണെന്നാണ് സമസ്തയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

കാന്തപുരം പോലും പറയാത്ത വാക്കുകൾ പ്രയോഗിച്ചതിനു പിന്നിൽ ലീഗ് വിരുദ്ധരാണെന്നാണ് വിമർശനം. രാഷ്ട്രീയ പോരിന് വേണ്ടി സമസ്തയെ ഉപയോഗിക്കരുതെന്നും വിമർശനമുണ്ട്.

മുഖ‍്യമന്ത്രിയുടെ നിലപാട് കുരുടൻ ആനയെ തൊട്ടതു പോലെ മാത്രമാണെന്നാണ് മര‍്യാദയ്ക്ക് സംസാരിക്കണം എന്ന തലകെട്ടോടെ പുറത്തുവന്ന സുപ്രഭാതം മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നത്. ശബരിമല യുവതി പ്രവേശനത്തെ എതിർത്ത രാഷ്ട്രീയ നേതാവാണ് മുഖ‍്യമന്ത്രിയെന്നുംം എന്നും ഇന്ന് അദ്ദേഹം സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്നും എഡിറ്റോറിയലിൽ പറഞ്ഞിരുന്നു.

ചിറയിൻകീഴിലെ കൈയാങ്കളി; രമ്യ ഹരിദാസിനെതിരേ നടപടിയുണ്ടാവില്ല, പാളയം പ്രദീപിനെ ഒഴിവാക്കാൻ നിർദേശം

ചുട്ടുപൊള്ളും സൂക്ഷിക്കണം! ചൊവ്വാഴ്ച വരെ താപനില നാല് ഡിഗ്രി വരെ ഉയരും, ജാഗ്രത നിർദേശം

"വിദ്യാഭ്യാസത്തിലൂടെ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല", പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

'ശരീരം ചിന്നിച്ചിതറിയ നിലയിൽ', ജപ്പാനിൽ ബുള്ളറ്റ് ട്രെയിനിടിച്ച് മരിച്ച ദേവികയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് സഹായത്തിനായി ഫോൺവിളിച്ച് വിദ്യാർഥികൾ, മരണം മൂന്നായി