.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ന്യൂഡൽഹി: നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനുമായി ടെലികോം വകുപ്പ് ആരംഭിച്ച സഞ്ചാർ സാഥി പോർട്ടലിന്റെ സേവനം ഇനി രാജ്യമൊട്ടാകെ ലഭ്യമാകും.
ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങും മുൻപ് അവ യഥാർഥത്തിൽ വിൽപ്പനയ്ക്കു വച്ചതുതന്നെയാണോ എന്ന് ഉറപ്പുവരുത്താനും പുതിയ പോർട്ടൽ സഹായിക്കും.
"സഞ്ചാർസാഥിയിലെ ആദ്യഘട്ടം എന്നത് സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറി രജിസ്റ്റർ അഥവാ സിഇഐആർ ആണ്. നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ ഈ പോർട്ടൽ സന്ദർശിക്കുക. വ്യക്തിവിവരങ്ങൾ പരിശോധിച്ചുറപ്പിച്ചശേഷം പോർട്ടൽ നിയമ- അന്വേഷണ ഏജൻസികളുമായും ടെലികോം സേവന ദാതാക്കളുമായും ബന്ധപ്പെട്ട് നിങ്ങളുടെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളാണ് ഉപയോക്താവിന്റെ സുരക്ഷയ്ക്കായി ഇത്തരം സംവിധാനങ്ങളേർപ്പെടുത്തുന്നതിനു വഴി തുറന്നത്''- അശ്വിനി വൈഷ്ണവ് പറഞ്ഞു.
വാട്സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി. തട്ടിപ്പിൽ ഏർപ്പെടുന്ന നമ്പരുകൾക്കെതിരേ നടപടി സ്വീകരിക്കാമെന്ന് വാട്സ്ആപ്പ് ഉടമകളായ മെറ്റ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ 36 ലക്ഷം മൊബൈൽ കണക്ഷനുകൾ വിച്ഛേദിച്ചു. സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണുകൾ വാങ്ങും മുൻപ് സഞ്ചാർ സാഥിയിലെ നോ യുവർ മൊബൈൽ സംവിധാനം ഉപയോഗിച്ച് അവയുടെ പൂർവസ്ഥിതി അറിയാം. നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും വ്യാജ ഫോൺ കണക്ഷൻ നേടിയിട്ടുണ്ടോ എന്നും സഞ്ചാർ സാഥിയിലൂടെ അറിയാമെന്നു മന്ത്രി അറിയിച്ചു.
2019ൽ ഡൽഹി, ഗോവ, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിൽ തുടക്കമിട്ട സംവിധാനമാണ് ഇനി രാജ്യത്താകെ ലഭ്യമാകുന്നത്. നിലവിൽ പൊലീസ് വഴിയാണ് നഷ്ടമായ ഫോൺ ബ്ലോക്കിങ് നടപടിക്രമങ്ങൾ ചെയ്യുന്നത്. ഇനി വ്യക്തികൾക്ക് സ്വന്തം നിലയിൽ തന്നെ ഫോൺ നഷ്ടമായത് സംബന്ധിച്ച് ഓൺലൈനായി അപേക്ഷ നൽകാം. നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്താൽ പുതിയ സിം ഉപയോഗിച്ചാലും ഫോൺ ഉപയോഗിക്കാനാവില്ല. ഉടമസ്ഥന് ഇതു തിരിച്ചുകിട്ടിയാൽ അൺബ്ലോക്ക് ചെയ്യുകയുമാകാം.
ബ്ലോക്ക്/ അൺബ്ലോക്ക് ചെയ്യാൻ പൊലീസിൽ പരാതി നൽകിയശേഷം പകർപ്പെടുത്ത് സൂക്ഷിക്കണം. നഷ്ടപ്പെട്ട സിം കാർഡിന്റെ ഡ്യൂപ്ലിക്കെറ്റും എടുക്കണം. സഞ്ചാർ സാഥിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഒടിപി ഇതിലേക്കായിരിക്കും വരിക.
ഫോൺ നഷ്ടമായാൽ ചെയ്യേണ്ടത്
www.sancharsaathi.gov.in എന്ന സൈറ്റിൽ 'ബ്ലോക്ക് യുവർ ലോസ്റ്റ്/സ്റ്റോളൻ മൊബൈൽ' എന്ന ടാബ് ഓപ്പൺ ചെയ്യുക. നഷ്ടമായ ഫോണിലെ മൊബൈൽ നമ്പറുകൾ, ഐഎംഇഐ നമ്പറുകൾ (*#06# ഡയൽ ചെയ്താൽ അറിയാം), പരാതിയുടെ കോപ്പി, ബ്രാൻഡ്, മോഡൽ, ഇൻവോയ്സ്, പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ വിവരങ്ങൾ, ഐഡി പ്രൂഫ്, ഒടിപി ഉൾപ്പെടെ സബ്മിറ്റ് ചെയ്യുക. അപ്പോൾ കിട്ടുന്ന റിക്വസ്റ്റ് ഐഡി സൂക്ഷിക്കുക. പൊലീസ് വഴി നിലവിൽ ഇതേ റിക്വസ്റ്റ് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിൽ "Request already exist for.." എന്ന മെസേജ് നൽകിയ നമ്പരിൽ കിട്ടും. ഫോൺ തിരികെ ലഭിച്ചാൽ Unblock found mobile എന്ന ഓപ്ഷനിൽ 'ബ്ലോക്കിങ് റിക്വസ്റ്റ് ഐഡി' അടക്കം കൊടുക്കുക.