ശാസ്താംകോട്ടയിൽ ശ്വാസതടസം നേരിട്ട യുവതിക്ക് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ് കുത്തിവച്ചു

 

representative image

Kerala

ശാസ്താംകോട്ടയിൽ ശ്വാസതടസം നേരിട്ട യുവതിക്ക് പേവിഷമരുന്നിന്‍റെ ടെസ്റ്റ് ഡോസ് കുത്തിവച്ചു

18 കാരിക്കാണ് മരുന്നുമാറി കുത്തിവച്ചത്

Namitha Mohanan

ശാസ്താംകോട്ട: ശ്വാസംമുട്ടലിനെ തുടർന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 18 കാരിക്ക് മരുന്നുമാറി കുത്തിവച്ചു. കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് ഡോക്റ്റർ കുറിച്ച കുറുപ്പുമായി കുത്തിവയ്പ്പെടുക്കാനെത്തിയി എത്തിയ പെൺകുട്ടിക്ക് നഴ്സ് മരുന്നുമാറി കുത്തുകയായിരുന്നു. തെരുവുനായ കടിച്ചു പരുക്കേറ്റ ചികിത്സയ്ക്കെത്തിയ ആൾക്ക് എടുക്കാനായി വച്ചിരുന്ന വാക്സീൻ ആണ് പെൺകുട്ടികുട്ടിക്ക് കുത്തിയത്.

നായ കടിച്ചയാളിനുള്ള വാക്സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചിൽ നിറച്ചിട്ട് നഴ്‌സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാൻ അകത്തേക്ക് പോയി. ആ സമയം മറ്റേ നഴ്‌സ് ശ്വാസം മുട്ടലിനുള്ള മരുന്നെന്ന് തെറ്റുധരിച്ച് പേ വിഷബാധയ്ക്കുള്ള ടെസ്റ്റ് ഡോസ് കുത്തിവയ്ക്കുകയായിരുന്നു. ശ്വാസംമുട്ടലിനുള്ള മരുന്നുമായി മറ്റേ നഴ്‌സ് എത്തിയപ്പോഴാണ് പിഴവ് പരസ്പരം അറിയുന്നത്.

സംഭവത്തിനു പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ താത്ക്കാലികമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി. ബന്ധുക്കൾ ഡിഎംഒയ്ക്കു നൽകിയ പരാതിയിൽ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുന്നതിന് ഡോക്ടർമാർ ഉൾപ്പെട്ട ആഭ്യന്തര അന്വേഷണസമിതിയെ നിയമിച്ചു.

ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ 2 കുവൈത്ത് സൈനികർ കൊല്ലപ്പെട്ടു

പ്രവചനങ്ങൾ തെറ്റി; സ്വർണവിലയിൽ വീണ്ടും ഇടിവ്

ഇറാൻ-ഇസ്രയേൽ യുദ്ധം; ഗൾഫിൽ നിന്നുള്ള വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചു കയറി; 2 യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് പാക്കിസ്ഥാൻ